വിശുദ്ധിയുടെ നാളുകളുമായി റംസാന്‍ വ്രതം ഇന്ന് മുതല്‍!

58 17/05/2018 admin
img

മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ്‌ പ്രതിഫലം ലഭിക്കുന്ന മാസം. ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവായ ലൈലത്തുല്‍ ഖദറിന്‍റെ മാസം. ഇസ്ലാമിക ചരിത്രത്തില്‍ വഴിത്തിരിവായ ബദര്‍ യുദ്ധം നടന്ന മാസം. സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്ന മാസം. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ അവസരം നല്‍കുന്ന റംസാന്‍ വ്രതം ഇന്ന് മുതല്‍. മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിച്ച് ഇസ്ലാമികവിശ്വാസികള്‍ കഠിനവ്രതം അനിഷ്ടിക്കുന്ന നാളുകളാണ് റംസാന്‍. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത് റംസാന്‍ കൊണ്ട് അര്‍ഥമാക്കുന്നത്. അനാവശ്യമായ വാക്കും പ്രവർത്തികളും തർക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്‍റെ താല്പര്യത്തിൽപെട്ടതാണ്. മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ്‌ പ്രതിഫലം ലഭിക്കുന്ന മാസം. ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവായ ലൈലത്തുല്‍ ഖദറിന്‍റെ മാസം. ഇസ്ലാമിക ചരിത്രത്തില്‍ വഴിത്തിരിവായ ബദര്‍ യുദ്ധം നടന്ന മാസം. സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്ന മാസം. ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് വിശുദ്ധ റമദാന്‍ മാസത്തിന്. ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതത്തില്‍ മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ചു പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശ്വാസികള്‍ ആരാധനാ കര്‍മ്മങ്ങളില്‍ സജീവമാകും. രാത്രിയിലെ പ്രത്യേക നിസ്കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം ഈ മാസത്തിന്‍റെ പ്രത്യേകതകളാണ്. വിശുദ്ധ ഖുറാന്‍ പാരായണവും, ഇഫ്താര്‍ സംഗമങ്ങളും, പള്ളികള്‍ കേന്ദ്രീകരിച്ചു മതപ്രഭാഷണങ്ങളും, പ്രാര്‍ത്ഥനാ സദസ്സുകളും ഈ മാസം വര്‍ധിക്കും. മക്കയിലും മദീനയിലും തീര്‍ഥാടകരുടെ തിരക്ക് കൂടും. റമദാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ ഹജ്ജ് നിര്‍വഹിച്ച പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. റമദാന്‍റെ ആദ്യത്തെ പത്ത് ദിവസം അനുഗ്രഹത്തിന്‍റെയും, രണ്ടാമത്തെ പത്ത് ദിവസം പാപമോചനത്തിന്‍റെയും, മൂന്നാമത്തെ പത്ത് ദിവസം നരക മോചനത്തിന്‍റെതുമാണ്. ലൈലത്തുല്‍ ഖദര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന റമദാന്‍ അവസാനത്തെ പത്തില്‍ പള്ളികളില്‍ ഭജനമിരിക്കുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിക്കും.


Top News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.... വിട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു!.... സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.... ഹോണ്ട അമെയ്‌സിനെ തിരിച്ച്‌ വിളിച്ച്‌ ഹോണ്ട ഇന്ത്യ.... സാനിട്ടറി നാപ്കിന്നുകളെ ചരക്കുസേവന നികുതിയില്‍ നിന്നും ഒഴിവാക്കി !.... സംസ്ഥാനത്ത് മഴക്കെടുതി ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുന് നേരെ കോട്ടയം ചെങ്ങളത്ത് പ്രതിഷേധം!.... മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവല്‍ മീശ പിന്‍വലിച്ചു!.... വിശ്വാസ വോ​െട്ടടുപ്പിനിടെ തന്നെ ആലിംഗനം ചെയ്​ത കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി!.... സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയോടുന്നു!.... രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം !.... മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കുന്ന ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ!.... തസ്തികകള്‍ നികത്താത്തതിലും നിയമാനുസൃതമായി ജോലിക്കയറ്റം നല്‍കാത്തതിലും പ്രതിഷേധിച്ച്‌ ആദായനികുതി വകുപ്പ് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിനൊരുങ്ങുന്നു!.... അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തില്ലെന്ന് ശിവസേന.... ഓണം ആഘോഷം എല്ലാവരിലുമെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുക്കം തുടങ്ങി.... കനത്ത മഴയെത്തുടര്‍ന്ന് തൃശ്ശൂരില്‍ വീട് തകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു!.... ദൈവങ്ങളെ പ്രീതിപ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വിശ്വാസത്തില്‍ ബിഹാറില്‍ ആയിരത്തോളം തവളകളെ കൊന്നൊടുക്കി.... പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു !.... വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്​സ്​ ആപ്.... അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് ഫെയ്‌സ്ബുക്ക്.... കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്....
FLASH NEWS