പ്ലസ് വൺ പ്രവേശനം എങ്ങനെ അപേക്ഷിക്കാം ?? അറിയേണ്ടതെല്ലാം!

109 17/05/2018 admin
img

നിലവിലെ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 18 ആണ്. പത്താം ക്ലാസ് പരീക്ഷയില്‍ ഓരോ പേപ്പറിനും എ പ്ലസ് ഗ്രേഡോ, തത്തുല്യമായ മാര്‍ക്കോ വാങ്ങി ഉപരിപഠനയോഗ്യത സമ്ബാദിച്ചിട്ടുള്ളവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. സി.ബി.എസ്.ഇ.യുടെ ബോര്‍ഡ്തല പരീക്ഷ എഴുതി യോഗ്യത നേടുന്നവരെ മാത്രമേ ഏകജാലക പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. പ്ലസ് വണ്‍ അപേക്ഷകര്‍ക്ക് സ്വന്തമായോ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവുംഉപയോഗിച്ചോ അപേക്ഷ സമര്‍പ്പിക്കാം.ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ടില്‍ വിദ്യാര്‍ത്ഥിയുംരക്ഷിതാവും ഒപ്പുവെച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ഥി ഒരു റവന്യൂ ജില്ലയില്‍ ഒരു മെറിറ്റ‌് സീറ്റിനുമാത്രമേ അപേക്ഷിക്കാവൂ. ഒന്നില്‍ കൂടുതല്‍ റവന്യൂ ജില്ലകളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ സ്കൂളിനും പ്രത്യേകം അപേക്ഷ നല്‍കണം. വെബ‌്സൈറ്റ‌് ഹോം പേജിലെ അപ്ലൈ ഓണ്‍ലൈന്‍ ലിങ്കില്‍ ക്ലിക്ക‌് ചെയ്ത‌് പൊതുവിവരങ്ങള്‍, പ്രത്യേക പുരസ്കാരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തണം. തുടര്‍ന്ന‌് ഗ്രേഡ‌് പോയിന്റ‌് രേഖപ്പെടുത്താനുള്ള പേജും അതിനുശേഷം ഓപ‌്ഷന്‍ പേജും പൂരിപ്പിക്കണം. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്കൂളും ഒരു വിഷയവും അടങ്ങുന്നതാണ‌് ഒരു ഓപ‌്ഷന്‍. ഏറ്റവും താല്‍പ്പര്യമുള്ള വിഷയവും സ്കൂളുമാണ‌് ആദ്യ ഓപ‌്ഷനായി വയ‌്ക്കേണ്ടത‌്. ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചശേഷം വിവരങ്ങള്‍ പുനഃപരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ക്കുശേഷം സമര്‍പ്പിക്കുകയും ചെയ്യണം. വെരിഫിക്കേഷന്‍ ഫീസായ 25 രൂപ ഡിഡി ആയോ പെയ‌്ഡ‌് ടു സ്കൂള്‍ ഓപ‌്ഷന്‍ സെലക്ട‌് ചെയ്ത‌് ജില്ലയിലെ ഏതെങ്കിലുമൊരു സര്‍ക്കാര്‍/എയ‌്ഡഡ‌് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷയുടെ പ്രിന്റ‌് ഔട്ട‌്, അനുബന്ധരേഖകള്‍ എന്നിവ സഹിതം നേരിട്ട‌് എത്തിക്കുകയോ ചെയ്യണം. അപേക്ഷ സമര്‍പ്പിച്ചശേഷം വെബ‌് സൈറ്റിലോ 25ന‌് നടക്കുന്ന ട്രയല്‍ അലോട്ട‌്മെന്റ‌് സമയത്തോ സമര്‍പ്പിച്ച വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ രണ്ട‌് അലോട്ട‌്മെന്റുകള്‍ക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക‌് സപ്ലിമെന്ററി അലോട്ട‌്മെന്റ‌് നടത്തും. ഇതിനുമുമ്ബ‌് ഒഴിവുകളുടെ വിശദാംശം വെബ‌്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട‌്മെന്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട‌്മെന്റില്‍ ലഭ്യമായ സീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓപ‌്ഷന്‍ പുതുക്കി നല്‍കണം. സ‌്പോര്‍ട്ട‌് ക്വോട്ട പ്രവേശനം രണ്ടുഘട്ടങ്ങളില്‍ ഓണ്‍ലൈനായി നടത്തും. ഏകജാലകസംവിധാനത്തിന്റെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട‌്മെന്റിന‌് മുമ്ബായി രണ്ട‌് പ്രത്യേക അലോട്ട‌്മെന്റുകള്‍ സ‌്പോര്‍ട‌്സ‌് ക്വോട്ട അഡ‌്മിഷനുവേണ്ടി നടത്തും. മുഖ്യ അലോട്ട‌്മെന്റ‌് ജൂണ്‍ ഒന്നിന‌് ആരംഭിക്കും.


അഭിമന്യുവിന്റെ ജീവിതകഥയുമായെത്തുന്ന 'നാന്‍ പെറ്റ മകന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.... കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.... കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.... കണ്ണൂരില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.... ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: സി​ഐ​എ​സ്‌എ​ഫ് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് സുരക്ഷ ഏ​റ്റെ​ടു​ക്കും.... സ്‌കൂള്‍ ബസില്‍ മൂന്ന് വയസുകാരിക്ക് ലൈംഗിക പീഡനം.... നടിയ ആക്രമിച്ച കേസില്‍ കുടുക്കിയവരെ നര്‍മത്തില്‍ ചാലിച്ച്‌ പരോക്ഷമായി സൂചിപ്പിച്ച്‌ നടന്‍ ദിലീപ്.... ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്.... സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം.... കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍.... രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍.... കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ സെപ്തംബര്‍ 25 ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയെ കാണാതായി.... പിന്തുണച്ചവര്‍ക്കെല്ലാം നന്ദി: കള്ളക്കേസില്‍ കുടുക്കിയവരോടും ക്ഷമിച്ചിരിക്കുന്നു, സിസ്റ്റര്‍ അനുപമ.... യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ന്‍​ഡി​ഗോ ബ​സി​നു തീ​പി​ടി​ച്ചു; .... 'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരന്‍, ബലാത്സംഗത്തിന് തെളിവ്'.... കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ.... കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്.... ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി.... മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധക്കേസില്‍ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി....
FLASH NEWS