കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കെവിന്റെ മൃതദേഹം!

100 28/05/2018 admin
img

തിരുവനന്തപുരം: കോട്ടയത്ത് നിന്നും ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ കെവിനെ കൊലപ്പെടുത്തിയത് ക്രൂരമര്‍ദ്ദനത്തിന് ശേഷമാണെന്ന സംശയം ബലപ്പെടുന്നു. ചാലിയേക്കര തോട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. മാത്രവുമല്ല തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ഇത് ആയുധം കൊണ്ടുള്ള മുറിവാണോ അതോ പാറയില്‍ തലയടിച്ചുള്ള മുറിവാണോയെന്ന് വ്യക്തമായിട്ടില്ല. കെവിനെ കൊലപ്പെടുത്തിയശേഷം തോട്ടില്‍ തള്ളിയതാവാമെന്നും കരുതുന്നു. അതിനിടെ തന്റെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്ന് വീണ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പാറക്കെട്ടുകള്‍ ഏറെയുള്ള പ്രദേശമായ ചാലിയേക്കരയില്‍ വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്നതിനിടയില്‍ വഴുവഴുപ്പുള്ള പാറയില്‍ വീണ് മുറിവ് പറ്റിയതാനുള്ള സാദ്ധ്യതയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കോട്ടയം ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ് പറഞ്ഞു. തട്ടിക്കൊണ്ട് പോകുന്നതിനിടെ തെന്മലയില്‍ വച്ച്‌ കെവിന്‍ രക്ഷപ്പെട്ടതായി ബന്ധു അനീഷ് നേരത്തെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ഒളിവില്‍പോയ യുവതിയുടെ സഹോദരന്‍ ഷാനു ചാക്കോയ്‌ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. വിദേശത്ത് ജോലിയുള്ള ഇയാള്‍ മടങ്ങിപ്പോവാതിരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. പെണ്‍കുട്ടിയുടെ വീടായ തെന്മലയിലും പരിസരങ്ങളിലും തെരയുന്നുണ്ട്. അതിനിടെ സംഭവത്തില്‍ രണ്ട് പ്രതികള്‍ പൊലീസ് പിടിയിലായി.


16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍.... ശബരിമലയിലെത്തിയ അന്യ സംസ്ഥാന അയ്യപ്പന്മാരും സ്ത്രീ പ്രവേശനത്തിന് എതിര്.... ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ ശബരിമലയില്‍ സമാധാനമുണ്ടാവും; ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;.... ഹര്‍ത്താല്‍: കോഴിക്കോട്ട് ബസുകള്‍ക്കു നേരെ കല്ലേറ്.... നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍.... ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത് ഭക്തന്മാരല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍.... ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടന്ന സമരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം.... സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല കയറാന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശി ലിബിയുടെ വീടിനു നേരെ ആക്രമണം.... ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാരുടെ അക്രമം.... ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന പ്രതിഷേധ സമരത്തില്‍ വ്യാപക അക്രമം.... ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.... പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.... ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.... യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്.... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.... ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം....
FLASH NEWS