സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന എല്ലാ നിര്‍ധന വിദ്യാര്‍ഥികളുടെയും വാര്‍ഷിക ഫീസ‌് സര്‍ക്കാര്‍ നല്‍കും

61 13/06/2018 admin
img

തിരുവനന്തപുരം ; സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന എല്ലാ നിര്‍ധന വിദ്യാര്‍ഥികളുടെയും വാര്‍ഷിക ഫീസ‌് സര്‍ക്കാര്‍ നല്‍കും. ബിപിഎല്‍ വിഭാഗത്തിലുള്ള എംബിബിഎസ‌് വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ‌് സര്‍ക്കാര്‍ സ‌്കോളര്‍ഷിപ്പായി അനുവദിക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന വിജ്ഞാപനം പുറത്തിറക്കി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ ഫീസ‌് നല്‍കുന്നതിന‌് പ്രവേശന പരീക്ഷാ കമീഷണറുടെ നേതൃത്വത്തില്‍ കോര്‍പസ‌് ഫണ്ട‌് രൂപീകരിച്ചും ഉത്തരവിറങ്ങി. 2017﹣18 അധ്യയനവര്‍ഷംമുതല്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികളുടെ ഫീസ‌് സര്‍ക്കാര്‍ വഹിക്കും. കഴിഞ്ഞവര്‍ഷം എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നേടിയ ഓരോ വിദ്യാര്‍ഥിയില്‍നിന്നും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക‌് സ‌്കോളര്‍ഷിപ‌് നല്‍കാന്‍ ഈടാക്കിയ അഞ്ചു ലക്ഷം രൂപ സര്‍ക്കാരിന്റെ കോര്‍പസ‌് ഫണ്ടിലേക്ക‌് മാറ്റും. കൂടാതെ സര്‍ക്കാര്‍ വിഹിതവും ഉണ്ടാകും. എംബിബിഎസ‌് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ആഗ്രഹമുള്ള വിദേശ മലയാളികള്‍ക്ക‌് എന്‍ട്രന്‍സ‌് കമീഷണറുടെ കോര്‍പസ‌് ഫണ്ടിലേക്ക‌് സംഭാവന നല്‍കാം. കൂടാതെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കമ്ബനികള്‍ക്കും ഫണ്ട‌് നല്‍കാം. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ‌് കോളേജുകള്‍ക്ക‌് എന്‍ട്രന്‍സ‌് കമീഷണര്‍ നല്‍കും. കൂലിപ്പണി, കാര്‍ഷികം, തോട്ടം, കെട്ടിടനിര്‍മാണം, ഹോട്ടല്‍, ചെറുകിട വ്യാപാര സ്ഥാപനം, കയര്‍, കശുവണ്ടി , വീട്ടുജോലി, സ്വര്‍ണപ്പണി, ബീഡി, അലക്ക‌്, ലോട്ടറി വില്‍പ്പന, ബാര്‍ബര്‍, വഴിയോരക്കച്ചവടം തുടങ്ങി 32 മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കളുടെ ഫീസ‌് സര്‍ക്കാര്‍ വഹിക്കും. പുറമ്ബോക്കില്‍ താമസിക്കുന്നവരും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെയും മക്കളും ഇതില്‍പ്പെടും. വിശദാംശം മാര്‍ഗനിര്‍ദേശത്തിലുണ്ട‌്. ഒരേക്കറിന‌ു മുകളില്‍ ഭൂമിയുള്ളവര്‍ക്ക‌് ആനുകൂല്യം ലഭിക്കില്ല‌. മാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരുടെ മക്കളും അനര്‍ഹരാണ‌്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ‌് സാധാരണക്കാര്‍ക്ക‌് അപ്രാപ്യമായ സാഹചര്യത്തില്‍ സ‌്കോളര്‍ഷിപ‌് പദ്ധതി നടപ്പാക്കുമെന്ന‌് എല്‍ഡിഎഫ‌് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എന്‍ആര്‍ഐ വിഭാഗത്തില്‍ അധികം ഈടാക്കുന്ന ഫീസ‌് മാനേജ‌്മെന്റ‌് സ്‌കോളര്‍ഷിപ്പായി നല്‍കുന്ന രീതി പൂര്‍ണമായും ഗുണം ചെയ്യില്ലെന്ന‌ു കണ്ടാണ‌് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി തയ്യാറാക്കിയത‌്. മുഴുവന്‍ സീറ്റിലും നീറ്റ‌് റാങ്ക‌് ലിസ്റ്റ‌് അടിസ്ഥാനമാക്കി മെറിറ്റില്‍മാത്രമായിരിക്കും പ്രവേശനം. ‌എന്‍ആര്‍ഐ അടക്കമുള്ള മുഴുവന്‍ സീറ്റിലെയും വാര്‍ഷിക ഫീസ‌് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കും.


പ്രളയത്തില്‍ പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.... കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം !.... വെട്ടുകാട് ചർച്ചിന്റെ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുന്നു...... സ്വന്തം ജീവന്‍ പണയം വച്ച മറ്റുള്ളവരെ രക്ഷിക്കാന്‍ ഇറങ്ങിയവര്‍ ഉണ്ട്. അവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്ക് വേണ്ട ; ടോവിനോ.... അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഈ പ്രളയക്കെടുതി നമുക്ക് തന്നതെന്ന് നടന്‍ ടൊവിനോ.... നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകള്‍ വഴി തിരിച്ചുനല്‍കും; സി രവീന്ദ്രനാഥ്.... പ്രളയത്തില്‍ പൊലിഞ്ഞത് ആയിരക്കണക്കിന് വളര്‍ത്തുമ‌ൃഗങ്ങളുടെ പ്രാണന്‍.... നാളെ മുതല്‍ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിത്തുടങ്ങും.... മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.... പ്രളയബാധിതര്‍ക്കായി പ്രവാസി മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച്‌ ആശ ശരത്.... താമസം തുടങ്ങിയിട്ട് ഒരു മാസം; വീടിന്റെ ഒന്നാംനില പൂര്‍ണ്ണമായും മണ്ണിനടിയിലായി.... പ്രളയബാധിതര്‍ക്ക് കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി.... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 62 കാരനെ ജയിലിലടച്ചു.... ദുരിതശ്വാസ ക്യാമ്ബിലേക്ക് സഹായവുമായി എത്തിയവര്‍ക്ക് കമ്മല്‍ ഊരി നല്‍കി വീട്ടമ്മ മാതൃകയായി.... പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌.... മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു.... വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.... കുതിരാനിലെ ഉരുള്‍പൊട്ടലില്‍ നിന്നും തങ്ങളെ രക്ഷിച്ച്‌ മൂന്നുദിവസമായി ഭക്ഷണം നല്‍കിയ കേരള പോലീസിനോട് നന്ദി പറഞ്ഞ് നടന്‍ ജയറാം.... പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീസു​ക​ള്‍ ഞാ​യ​റാ​ഴ്ച​ പ്ര​വ​ര്‍​ത്തി​ക്കും....
FLASH NEWS