കേരളത്തില്‍ കാലവര്‍ഷം ശക്​തമായി തുടരുന്നു ; ഇടുക്കിയിലും ആലപ്പുഴയിലും വ്യാപകമായി മണ്ണിടിച്ചിലും കൃഷിനാശവും

67 13/06/2018 admin
img

കോഴിക്കോട്​: കേരളത്തില്‍ കാലവര്‍ഷം ശക്​തമായി തുടരുന്നു. പാലക്കാടും കോഴിക്കോടും ഇടുക്കിയിലും ആലപ്പുഴയിലും വ്യാപകമായി മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു. കോഴിക്കോട്ടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ശക്തമായി നില നില്‍ക്കുന്നുണ്ട്​. ഇവിടെ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇടുക്കിയെ കൂടാതെ വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുക്കം ഭാഗത്തും വീടുകളില്‍ വെള്ളം കയറി. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയിലെ കോടഞ്ചേരി, തിരുവമ്ബാടി, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വ്യാപകമായ കൃഷി നാശവും പ്രദേശത്തുണ്ടായി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ കനത്ത മഴ. തച്ചമ്ബാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്തിന്നടുത്ത് വട്ടപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി.പാലക്കാട്​ കല്ലടിക്കോട് പാലക്കയം മേഘലയില്‍​ രാവിലെ ഉരുള്‍പൊട്ടി രണ്ട്​ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടില്ല. മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ഭാഗത്ത്​ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി​. കെ.എസ്​.ആര്‍.ടി.സി സേവനങ്ങള്‍ക്ക്​ നിയന്ത്രണമുണ്ട്​. സ്വകാര്യ ബസുകളും മറ്റ്​ വാഹനങ്ങളും കടന്നുപോവാന്‍ ഭയപ്പെടുന്ന സാഹചര്യമാണ്​. എന്നാല്‍ കല്ലടിക്കോട്​, അട്ടപ്പാടി ഭാഗത്ത്​ വ്യാപകമായ കൃഷി നാശം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു​. അട്ടപ്പാടിയില്‍ മാത്രം 12​കോടിയോളം രൂപയുടെ കൃഷിയാണ്​ നശിച്ചത്​.


പ്രളയത്തില്‍ പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.... കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം !.... വെട്ടുകാട് ചർച്ചിന്റെ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുന്നു...... സ്വന്തം ജീവന്‍ പണയം വച്ച മറ്റുള്ളവരെ രക്ഷിക്കാന്‍ ഇറങ്ങിയവര്‍ ഉണ്ട്. അവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്ക് വേണ്ട ; ടോവിനോ.... അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഈ പ്രളയക്കെടുതി നമുക്ക് തന്നതെന്ന് നടന്‍ ടൊവിനോ.... നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകള്‍ വഴി തിരിച്ചുനല്‍കും; സി രവീന്ദ്രനാഥ്.... പ്രളയത്തില്‍ പൊലിഞ്ഞത് ആയിരക്കണക്കിന് വളര്‍ത്തുമ‌ൃഗങ്ങളുടെ പ്രാണന്‍.... നാളെ മുതല്‍ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിത്തുടങ്ങും.... മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.... പ്രളയബാധിതര്‍ക്കായി പ്രവാസി മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച്‌ ആശ ശരത്.... താമസം തുടങ്ങിയിട്ട് ഒരു മാസം; വീടിന്റെ ഒന്നാംനില പൂര്‍ണ്ണമായും മണ്ണിനടിയിലായി.... പ്രളയബാധിതര്‍ക്ക് കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി.... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 62 കാരനെ ജയിലിലടച്ചു.... ദുരിതശ്വാസ ക്യാമ്ബിലേക്ക് സഹായവുമായി എത്തിയവര്‍ക്ക് കമ്മല്‍ ഊരി നല്‍കി വീട്ടമ്മ മാതൃകയായി.... പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌.... മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു.... വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.... കുതിരാനിലെ ഉരുള്‍പൊട്ടലില്‍ നിന്നും തങ്ങളെ രക്ഷിച്ച്‌ മൂന്നുദിവസമായി ഭക്ഷണം നല്‍കിയ കേരള പോലീസിനോട് നന്ദി പറഞ്ഞ് നടന്‍ ജയറാം.... പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീസു​ക​ള്‍ ഞാ​യ​റാ​ഴ്ച​ പ്ര​വ​ര്‍​ത്തി​ക്കും....
FLASH NEWS