വ്യാജഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കി ചതിയില്‍പ്പെടുത്തിയിരുന്ന രണ്ടു പേരെ വടക്കേക്കര പോലീസ് പിടികൂടി

186 13/06/2018 admin
img

പറവൂര്‍: വ്യാജഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കി ചതിയില്‍പ്പെടുത്തിയിരുന്ന രണ്ടു പേരെ വടക്കേക്കര പോലീസ് പിടികൂടി. പാലക്കാട് പുതുര്‍ സ്വദ്ദേശികളായ കുളളിതൊടി അക്ബറിന്റെ മകന്‍ ഷാനു എന്നു വിളിക്കുന്ന ഷാനവാസ് അമ്ബലകാട് കഷ്ണന്റെ മകന്‍ ബാബു എന്ന് വിളിക്കുന്ന അജികുമാര്‍ എന്നിവരാണ് പിടിയായത്. ഫേസ്ബുക്ക് മുഖേന പരിചയപ്പെടുന്ന പെണ്‍കുട്ടികളുടെ നഗ്‌നഫോട്ടോ കൈക്കലാക്കി പിന്നീട് അത് ഉപയോഗിച്ച്‌ ഭീക്ഷണിപ്പെടുത്തി പണം തട്ടുകയും ദുരുപയോഗം ചെയ്യുകയുമാണ് ഇവരുടെ രീതി. ഇതിനായി വ്യാജ പ്രൊഫൈലുകളുപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തുന്നത്. ഇതിന്നായി ഉപയോഗിച്ചിരുന്ന ഫോണിലെ രണ്ടു് സിം കാര്‍ഡുകള്‍ മറ്റൊളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാണ് ഇവര്‍ കൈവശപ്പെടുത്തിയത്. ഒരു അക്കൗണ്ടു ബ്ലോക്ക് ചെയ്താലും മറ്റൊന്ന് തയ്യാറാക്കി ബ്ലാക്ക് മെയിലിംഗ് തുടരും. സ്ത്രികളുടെ ഫെയ്‌സു ബുക്ക് എക്കാണ്ടുകളില്‍ ഫ്രണ്ട് ഷിപ്പ് അഭ്യര്‍ത്ഥന അയച്ചാണ്ട് പരിചയപ്പെടുന്നത്. മര്യാദയില്‍ തുടങ്ങുന്ന സൗഹൃദം പിന്നിടു ദുരുപയോഗം ചെയ്യുകയാണ് പതിവ്. വടക്കേക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നടത്തിയ ശ്രമമാണ് ഇവരെ കുടുക്കിയത്. ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന പെണ്‍കട്ടിയെ രണ്ടു വര്‍ഷം മുന്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷാനവാസ് കുട്ടിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് നിരന്തരം മെസേജ് അയച്ചുക്കൊണ്ടിരുന്നു. കുട്ടിയുടെ മാതാവിന്റെ ഫോണാണ് ഇതിനായി ഉപയോഗിച്ചിരുന്നതെങ്കിലും ഇവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പ്പെട്ടിരുന്നില്ല. ഈ ഫോണിലെ മെസേജ് പെണ്‍കുട്ടി അവഗണിക്കാന്‍ തുടങ്ങിയതോടെ ഒരിക്കല്‍ പെണ്‍കുട്ടി ഉപയോഗിച്ച പിതാവിന്റെ ഫോണിലേക്ക് ഇവരുടെ മെസേജ് വന്നതാണ് കേസിന് വഴിതിരിവായത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.എ.അഷറഫ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പാലക്കാട് സ്വദേശിയായ പ്രദീപ് എന്നയാളുടെ പേരിലാണ് സിംകാര്‍ഡുകള്‍ എന്നതിനാല്‍ ആദ്യം പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തു നിരക്ഷരനായ ഇയാളല്ല പ്രതിയെന്ന് ബോധ്യപ്പെട്ട പോലീസ് ഇയാള്‍ മുഖേനയാണ് യഥാര്‍ത്ഥ പ്രതികളെ കുടുക്കിയത്. സിം കാര്‍ഡ് വില്‍ക്കുന്ന കട നടത്തുന്ന ബാബുവാണ് പ്രദീപിന്റെ മേല്‍ വിലാസത്തില്‍ സിം കാര്‍ഡ് ഷാനവാസിന് സംഘടിപ്പിച്ചു നല്‍കിയത്. ഒമ്ബതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഷാനവാസ് വലിയ ഡിഗ്രികള്‍ ഉള്ളതായിട്ടാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പോക്‌സോ നിയമപ്രകാരം പെണ്‍കുട്ടിയെ ലൈംഗികമായി ചൂക്ഷണം ചെയ്യുന്നതിനായി ശ്രമിച്ചതിനും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.


Top News

നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച്‌ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് സൈബര്‍ ആക്രമണം നേരിട്ട് ഉണ്ണി മുകുന്ദന്‍.... ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള.... ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവര്‍ക്കും സഹായം നല്‍കിയവര്‍ക്കും നന്ദിയറിയിച്ച്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.... തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന സി​പി​ഐ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി. ​ദി​വാ​ക​ര​ന്‍ പ​ങ്കെ​ടു​ത്തി​ല്ല: അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍.... കൊ​ട്ടി​ഘോ​ഷി​ച്ച്‌ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ന​ട​ത്തി​യി​ട്ടു ത​മി​ഴ്നാ​ട്ടി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​കാ​തെ ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യം.... ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്ബൂ വില്‍പ്പന കേരളത്തില്‍ നിരോധിച്ചു.... ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.... പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.... സി​പി​എം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രു​മെ​ന്ന് വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​ന്‍.... കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.... മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തഞ്ചാം പിറന്നാള്‍.... സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതം എന്ന് അണികള്‍.... തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ നഷ്ടപ്പെടുമെന്നുകരുതിയ ദേശീയ പാര്‍ട്ടി പദവി തിരിച്ച്‌ പിടിച്ച്‌ സിപിഎം.... ഫലം കാലേക്കൂട്ടി പ്രവചിച്ച്‌ സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങി യുവാവിന്റെ തെരഞ്ഞെടുപ്പ് പ്രവചനം.... ശക്തമായ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്ന് സി ദിവാകരന്‍.... കുമ്മനം രാജശേഖരന്‍ തിരുവന്തപുരത്ത് പരാജയപ്പെട്ടതിന് പിറകെ തല മൊട്ടയടിച്ച്‌ സംവിധായകന്‍ അലി അക്ബര്‍.... വീണ്ടും ഭരണത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്.... ഇടതുപക്ഷത്തിന്‍റെ വിഷലിപ്തമായ പ്രചരണമാണ് രാജ്യം തിരസ്കരിച്ച കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയമുണ്ടാക്കിയതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ഏറ്റ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.... പഴവങ്ങാടിയിലെ അ​ഗ്നിബാധയില്‍ നഷ്ടം 1.80 കോടി....
FLASH NEWS