മന്ത്രിസഭാ തീരുമാനങ്ങള്‍!

115 13/06/2018 admin
img

ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇടുക്കി വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് റവന്യൂ വകുപ്പിന്‍റെ 40 ഏക്കര്‍ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമി നല്‍കുക. ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ട് മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. കേരള സബോര്‍ഡിനേറ്റ് ജൂഡീഷ്യറിയിലെ ജൂഡിഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 30 ശതമാനവും വിരമിച്ച ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്‍റെ 30 ശതമാനവും ഇടക്കാല ആശ്വാസമായി അനുവദിക്കും. സൂപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2016 ജനുവരി ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. പാലക്കാട്ടെ ഐ.ഐ.ടി.ക്കു വേണ്ടി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 8.8 ഹെക്ടര്‍ റവന്യൂ ഭൂമി കൈമാറാന്‍ തീരുമാനിച്ചു. അഞ്ച് ജവഹര്‍ ബാലഭവനുകളിലെ സര്‍ക്കാര്‍ അംഗീകൃത ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. നിയമനം, മാറ്റം ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് ഗതാഗത (ഏവിയേഷന്‍) വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍. ഗിരിജയെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അമൃത് മിഷന്‍ ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലികിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. പ്ലാനിംഗ് (സി.പി.എം.യു) ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.


Top News

ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് വിശ്രമിക്കാനായി വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കിയതായി ആരോപണം.... പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മ വിവാഹിതനായി.... വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.... ശബരിമല ദര്‍ശനത്തിനായി എത്തിയ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം‍ ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു.... ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്‌ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്‌ണന്‍.... പൊലീസിന്റെ കര്‍ശന നിലപാടുകള്‍ കാരണം തിരക്കൊഴിഞ്ഞ ഇടമായി ശബരിമല !.... ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കന്‍ സാവകാശം തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.... പ്രതിഷേധക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി.... ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന് അറസ്റ്റ് വാറണ്ട്.... ഗൂഗിള്‍ സെര്‍ച്ച്‌ റിസല്‍ട്ടില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുംവിധം ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ എത്തുന്നു.... പ്രളയമുണ്ടായതിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയതെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.... ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‍നാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി തമിഴ് സൂപ്പര്‍ താരങ്ങള്‍.... തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കൊ​ടു​ങ്കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മുന്നറിയിപ്പ് നല്‍കി.... കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്.... സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി പ്രതികരിച്ച്‌ അമിത് ഷാ രംഗത്ത്.... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ വെട്ടേറ്റ നിലയില്‍ !.... ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധാജ്ഞ ലംഘിക്കുന്നതിനായി യു‍ഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്.... തേങ്ങ എറിയുന്നതിന് ഇടയില്‍ തീര്‍ഥാടകന്റെ 5000 രൂപ ആഴിയില്‍ വീണു ; അഗ്നിരക്ഷാ സേന രക്ഷകരായിയെത്തി !.... ശബരിമല സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരില്‍ 69 പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു !....
FLASH NEWS