പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന്റെ നിലപാട് ബി.ജെ.പി.നേതൃത്വത്തിന് തലവേദനയാകുന്നു!

86 14/06/2018 admin
img

തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന്റെ നിലപാട് ബി.ജെ.പി.നേതൃത്വത്തിന് തലവേദനയാകുന്നു. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവില്ലാതെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ നീക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്, ഇതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് ആര്‍.എസ്.എസ്. കത്തെഴുതിയിരുന്നു. കുമ്മനം രാജശേഖരനെ ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരമായിരുന്നു ബി.ജെ.പി. അധ്യക്ഷനാക്കിയത്. അദ്ദേഹത്തെ ഒഴിവാക്കിയതിനു വിശദീകരണം നല്‍കണമെന്നാണ് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ആവശ്യം. ഇക്കാരണം കൊണ്ട്, ബി.ജെ.പി. അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. നേതാക്കള്‍. അനുനയ ചര്‍ച്ചയ്‌ക്കെത്തിയ, കേരളത്തിന്റെ ചുമതല വഹിക്കുന്ന ബി.ജെ.പി. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ആര്‍.എസ്.എസ്. പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി, സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍ എന്നിവരോടും ആര്‍.എസ്.എസ്. നേതാക്കള്‍ ഈ നിലപാട് ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ചര്‍ച്ചയില്‍ ഇവരെക്കൂടാതെ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എന്നിവരെയും ക്ഷണിച്ചിരുന്നുവെങ്കിലും കെ. സുരേന്ദ്രന്‍ മാത്രമാണ് എത്തിയത്. മറ്റുള്ളവര്‍ എത്താതിരുന്നത് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സൂചന. ബി.ജെ.പി.യുടെ ഭരണഘടന പ്രകാരം അധ്യക്ഷന്‍ രാജിവെച്ചാല്‍ സംസ്ഥാന സമിതി തന്നെ ഇല്ലാതാകും, നിലവിലെ സാഹചര്യത്തില്‍, കേരളത്തില്‍ ബി.ജെ.പി.ക്ക് സംസ്ഥാന സമിതിയില്ലാത്ത അവസ്ഥയാണ്.


ക്യാമ്ബിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ ഇരിങ്ങാലക്കുടയില്‍ സംഭരിച്ചിട്ടുണ്ടെന്ന് ടൊവിനോ.... സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയുടെ കാഠിന്യം ഞായറാഴ്ചയോടെ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ഹെലികോപ്റ്റര്‍ വരുമ്ബോള്‍ ശ്രദ്ധ ആകര്‍ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍ !.... ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ 15 ലക്ഷം രൂപ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി.... ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴയ്​ക്കും ഹരിപ്പാടിനും ഇടയിലെ തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.... തൃശൂരില്‍ നിന്നും എറണാംകുളത്തേക്കുള്ള ദേശീയപാത പൂര്‍ണമായും അടച്ചു.... സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുന്നു.... പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയായ കാമുകനോടൊപ്പം മുങ്ങി.... ഇടപ്പള്ളിയിലും പ്രളയക്കെടുതി രൂക്ഷം; ലുലുമാള്‍ അടച്ചു.... കേരളത്തെ ദുരിതത്തിന് വിട്ടുകൊടുക്കില്ല: ബോട്ടുകളുമായി മുന്നിട്ടിറങ്ങി മത്സ്യത്തൊഴിലാളികള്‍.... മലപ്പെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് കൈകോര്‍ത്ത് മത്സ്യത്തൊഴിലാളികള്‍.... കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ വെ​ള്ളം ക​യ​റി ചെ​ളി നി​റ​ഞ്ഞ വീ​ട് വൃ​ത്തി​യാ​ക്കു​ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ഷോ​ക്കേ​റ്റു മ​രി​ച്ചു.... ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ല്‍ നി​ന്നു കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടി​ല്ല.... നിലയ്ക്കാത്ത കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ 109 ജീവനുകളാണ് നഷ്ടമായത്.... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി ഹനാന്‍.... കനത്ത മഴയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് കൊച്ചി രാജ്യാന്തരവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 26ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നിര്‍ത്തിവച്ചു.... അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് നാലുമണിക്ക്.... പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ കേരളത്തിലെത്തും.... കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന്‌ കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി.... ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മി​ക്ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി....
FLASH NEWS