കോഴിക്കോട് ഉരുള്‍പൊട്ടലില്‍ ഒമ്ബതു വയസ്സുകാരി മരിച്ചു!

110 14/06/2018 admin
img

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒമ്ബതുവയസ്സുകാരി മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. കരിഞ്ചോലയില്‍ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ ദില്‍ന എന്ന കുട്ടിയാണ് മരിച്ചത്. മലമുകളില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച തടയണ തകര്‍ന്നതാണ് ഈ മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കാന്‍ കാരണമായത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ദില്‍നയെ രക്ഷിക്കാനായില്ല. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. പുല്ലൂരാമ്ബാറ, കരിഞ്ചോല, കക്കയം, വേനപ്പാറ, കട്ടിപ്പാറ മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. കേന്ദ്ര ദുരന്ത നിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയിലെ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് ഇപ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലിയാര്‍, ചാലക്കുടിപ്പുഴ തുടങ്ങിയവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്ബാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീടു തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. പെരിങ്ങല്‍കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ - ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. കക്കയം ഡാം ഉടന്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍പുഴ,കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ കരയില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ അറിയിച്ചു. മലയോര മേഖലയിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പി,എസ്.സി , സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഉച്ചക്കു ശേഷം അവധി നല്‍കി.


നടന്‍ അലന്‍സിയറിനെതിരെയുള്ള മീ ടൂ ആരോപണം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ് VIDEO.... തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച്‌ സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്ന് താരസംഘടനയായ അമ്മ.... 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുളളവര്‍ ശബരിമലയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് തടയില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.... ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ശക്തമായി നേരിടാനൊരുങ്ങി ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍.... സംസ്ഥാനത്ത് 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണ സമിതി.... കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി.... ഇടുക്കിയിലും വയനാട്ടിലും ഇന്നു കനത്ത മഴയ്ക്ക് സാധ്യത .; ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട്.... താരസംഘടന അമ്മയില്‍ കടുത്ത ഭിന്നത !.... കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും ജി.പി.എസ്. നിര്‍ബന്ധം.... ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ നിലയ്ക്കലില്‍ സ്ത്രീയുടെ ആത്മഹത്യശ്രമം.... കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.... ശബരിമല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ ചര്‍ച്ച പരാജയം.... ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ പമ്ബയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാന്‍ ഉത്തരവ്.... തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്കേറ്റു.... ക്ഷേത്രങ്ങളുടെയും ദേവസ്വം ബോര്‍ഡിന്റെയും വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുകയാണെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം വകുപ്പ്.... തീവണ്ടികളിലും ഇനി ബ്ലാക്ക് ബോക്‌സ്.... ബില്‍ ഗേറ്റ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോള്‍ അലന്‍ അന്തരിച്ചു.... മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സരിത നായര്‍ പരാതി നല്‍കി.... സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, നാളെ മാസപൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ അതീവ സുരക്ഷ.... ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിക്കുമെന്ന നിലപാടിലുറച്ച്‌ ജഗദീഷ്....
FLASH NEWS