വടക്കന്‍ പറവൂരില്‍ ക്ഷേത്ര കവര്‍ച്ച നടത്തിയ സംഘം കൊല്ലം ശാസ്താംകോട്ടയില്‍ എക്‌സൈസിന്റെ പിടിയില്‍!

30 14/06/2018 admin
img

കൊച്ചി: വടക്കന്‍ പറവൂരില്‍ ക്ഷേത്ര കവര്‍ച്ച നടത്തിയ സംഘം കൊല്ലം ശാസ്താംകോട്ടയില്‍ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് പിടിയിലായിരിക്കുന്നത്. കളവ് മുതല്‍ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ഇവര്‍ക്ക് അന്തര്‍ സംസ്ഥാന മോഷണസംഘവുമായി ബന്ധമുണ്ട്. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ ഷാ എന്നിവരെയാണ് ശാസ്താംകോട്ട എക്സൈസ് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കാര്‍ വാടകക്കെടുത്ത് മോഷണം നടത്തുകയും അതില്‍ കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റ പ്രധാന രീതി. വാടകക്കെടുത്ത് കാറില്‍ സഞ്ചരിച്ച്‌ മോഷണം നടത്തിയ ശേഷം ഇവ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച്‌ ആഡംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി. പ്രതികളില്‍ നിന്നും മോഷണത്തിനുപയോഗിച്ച ആയുധങ്ങള്‍, വിഗ്രഹം, തിരുവാഭരണം, വെള്ളി ആഭരണങ്ങള്‍, ലാപ് ടോപ്പ്, മൊബൈല്‍ഫോണുകള്‍, കവര്‍ച്ച നടത്തിയ 37,000 രൂപ, 300 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ ഷാജിയും കൂട്ടാളിയും കൂടി തിരുവാഭരണം വില്‍ക്കുന്നതിനായി കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ളതായി പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഇവരെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 15 പവനും പണവും മോഷ്ടിക്കപ്പെട്ടു.


Top News

സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ കോഡിങ്ങ് ഭാഷയായി ഭാവിയില്‍ ഉപയോഗിക്കപ്പെടാന്‍ പോകുന്നത് സംസ്‌കൃതമാണെന്ന് കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ.... ടെലിവിഷൻ ശിൽപ്പശാലയ്ക്ക് തിരശീല വീണു !.... മുഖ്യമന്ത്രി പിണറായി വിജയന്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണെന്ന്​ എ.​െഎ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.... ഹയര്‍ സെക്കന്‍ഡറി വരെയും സ്‌കൂളുകളില്‍ സംസ്‌കൃതം നിര്‍ബന്ധിത പാഠ്യ വിഷയമാക്കണമെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡലത്തിന്റ ശുപാര്‍ശ.... മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി.... എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ സ്നിഗ്ദ്ധക്കെതിരെ പൊലീസ്‌ ഡ്രൈവര്‍ ഗവാസ്ക്കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു!.... സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു!.... അ​യ​ര്‍​ക്കു​ന്നം ആ​റു​മാ​നൂ​രി​ല്‍ അ​ര്‍​ജ​ന്‍റീ​ന ആ​രാ​ധ​ക​നെ കാ​ണാ​താ​യി!.... തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് ബീഹാറില്‍ പത്തു വയസുകാരനെ വെടിവെച്ച്‌ കൊന്നു.... നാലാം തവണയും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ച്‌ പ്രധാനമന്ത്രിയുടെ ഒാഫീസ്.... ആളൂര്‍ സിനിമ നിര്‍മ്മാണ മേഖലയിലേയ്ക്ക് ചുവട് വയ്ക്കുന്നത്രേ!!.... മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.... പത്തനംതിട്ടയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌നയ്ക്കു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നു!.... എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ പ​ട്ടി​യെ ക​ല്ലെ​റി​ഞ്ഞ​തി​ന് കേ​സെ​ടു​ത്തു.... നിയമപരമായ തടസ്സങ്ങള്‍ കാരണം സമ്ബൂര്‍ണ ഫ്ലക്​സ്​ ഉള്‍പ്പെടെ പ്ലാസ്​റ്റിക്​ നിരോധനം പ്രായോഗികമല്ലെന്ന്​ വിലയിരുത്തല്‍..... പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ചോരുന്നത് തടയാന്‍ അള്‍ജീരിയയില്‍ രണ്ടു മണിക്കൂര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.... കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ അമ്മ രഹ്നയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.... പറളിയില്‍ വീണ്ടും കാട്ടാനയിറങ്ങി ; സ്‌കൂളുകള്‍ക്ക് അവധി.... സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു.... ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ മലേഷ്യയില്‍ പ്രമുഖ കമ്ബനിയുടെ യുവ സി.ഇ.ഒ. മരിച്ചു....
FLASH NEWS