കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട!

68 14/06/2018 admin
img

നെടുമ്ബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട. ഇക്കുറി ഷാര്‍ജയിലേക്ക് 1.5 കോടിയോളം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചതിന് മലയാളിയാണ് പിടിയിലായത്. തൃശൂര്‍ മാള സ്വദേശി വിഷ്ണുവിനെ(27) സിയാല്‍ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഷാര്‍ജയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു വിഷ്ണു. സിയാലിന്റെ സുരക്ഷാ പരിശോധനക്കിടെയാണ് പിടിയിലായത്. സി.ടി.എക്സ് യന്ത്രം ഉപയോഗിച്ചുള്ള ചെക്ക്- ഇന്‍ ബാഗേജ് പരിശോധനയിലാണ് കറന്‍സി കടത്തിന്റെ സൂചന ലഭിച്ചത്. ഇന്നലെ നടന്ന 11 കോടി രൂപയുടെ കറന്‍സി വേട്ടയുടെതിന് സമാനമായ സംശയമാണ് സ്കാനിംഗ് പരിശോധനയില്‍ ഇന്നും സിയാല്‍ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്. തുടര്‍ന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തെ വിവരമറിയിച്ചത്. ദിനാര്‍, ഒമാന്‍ ദര്‍ഹം, സൗദി റിയാല്‍, യു.എസ് ഡോളര്‍ തുടങ്ങിയ വിദേശ കറന്‍സികളായിരുന്നു കൈവശം ഉണ്ടായിരുന്നത്. ആദ്യമായിട്ടാണ് ഇയാള്‍ വിദേശത്തേക്ക് പോകുന്നതെന്നാണ് സൂചന. വിദേശ കറന്‍സിയുടെ ഉറവിടത്തെ കുറിച്ചും ആര്‍ക്കുവേണ്ടിയാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കൊച്ചി സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും.


പ്രളയത്തില്‍ പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.... കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം !.... വെട്ടുകാട് ചർച്ചിന്റെ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുന്നു...... സ്വന്തം ജീവന്‍ പണയം വച്ച മറ്റുള്ളവരെ രക്ഷിക്കാന്‍ ഇറങ്ങിയവര്‍ ഉണ്ട്. അവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്ക് വേണ്ട ; ടോവിനോ.... അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഈ പ്രളയക്കെടുതി നമുക്ക് തന്നതെന്ന് നടന്‍ ടൊവിനോ.... നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകള്‍ വഴി തിരിച്ചുനല്‍കും; സി രവീന്ദ്രനാഥ്.... പ്രളയത്തില്‍ പൊലിഞ്ഞത് ആയിരക്കണക്കിന് വളര്‍ത്തുമ‌ൃഗങ്ങളുടെ പ്രാണന്‍.... നാളെ മുതല്‍ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിത്തുടങ്ങും.... മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.... പ്രളയബാധിതര്‍ക്കായി പ്രവാസി മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച്‌ ആശ ശരത്.... താമസം തുടങ്ങിയിട്ട് ഒരു മാസം; വീടിന്റെ ഒന്നാംനില പൂര്‍ണ്ണമായും മണ്ണിനടിയിലായി.... പ്രളയബാധിതര്‍ക്ക് കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി.... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 62 കാരനെ ജയിലിലടച്ചു.... ദുരിതശ്വാസ ക്യാമ്ബിലേക്ക് സഹായവുമായി എത്തിയവര്‍ക്ക് കമ്മല്‍ ഊരി നല്‍കി വീട്ടമ്മ മാതൃകയായി.... പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌.... മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു.... വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.... കുതിരാനിലെ ഉരുള്‍പൊട്ടലില്‍ നിന്നും തങ്ങളെ രക്ഷിച്ച്‌ മൂന്നുദിവസമായി ഭക്ഷണം നല്‍കിയ കേരള പോലീസിനോട് നന്ദി പറഞ്ഞ് നടന്‍ ജയറാം.... പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീസു​ക​ള്‍ ഞാ​യ​റാ​ഴ്ച​ പ്ര​വ​ര്‍​ത്തി​ക്കും....
FLASH NEWS