News


Posted 22/06/2018

നാലാം തവണയും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ച്‌ പ്രധാനമന്ത്രിയ

ദില്ലി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനുമായി കൂടിക്കാഴ്ച നടത്തിയേക്കും. 3 ദിവസമായി നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ദില്ലിയിലുണ്ട്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട സര്‍വകക്ഷിസംഘം അനുമതി ചോദിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഒാഫീസ് അനുമതി നിഷേധിക്കുകയായിരുന്നു. വേണമെങ്കില്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശവും നല്‍കി. ഇത് നാലാം തവണയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിക്കുന്നത്. നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയപ്പോഴും ഇതേവിഷയവുമായി ബന്ധപ്പെട്ട് സന്ദര്‍ശനാനുമതി ചോദിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഒാഫീസ് നിഷേധിക്കുകയായിരുന്നു. 2017 മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതം ചര്‍ച്ചചെയ്യുന്നതിനും നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്തിന്റെ ആശങ്കകള്‍ അറിയിയിക്കാനും സന്ദര്‍ശനാനുമതി തേടിയപ്പോള്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് നിരസിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ കേരളത്തിനാണ് ഏറ്റവും കുറവ് കിട്ടിയത്. റേഷന്‍ വിഹിതത്തിന്റെ കാര്യത്തില്‍ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സമയത്താണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തുടര്‍ച്ചയായി പ്രധാനമന്ത്രി തയാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Views: 275
Create Date: 22/06/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more