എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ സ്നിഗ്ദ്ധക്കെതിരെ പൊലീസ്‌ ഡ്രൈവര്‍ ഗവാസ്ക്കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു!

113 22/06/2018 admin
img

തിരുവനന്തപുരം; എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ സ്നിഗ്ദ്ധക്കെതിരെ പൊലീസ്‌ ഡ്രൈവര്‍ ഗവാസ്ക്കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ആക്രമണത്തിന് പിന്നാലെ സ്‌നിഗ്‌ദ്ധ നല്‍കിയ മൊ‍ഴിയില്‍ പൊരുത്തക്കേട് ഉണ്ട്. ഗവാസ്ക്കര്‍ തന്‍റെ കൈക്ക് കയറി പിടിച്ചെന്നും, പിന്നാലെ കാര്‍ കാലിന് മുകളിലൂടെ കയറ്റി ഇറക്കിയെന്നുമാണ് വനിതാ സിഐ മുന്‍പാകെ മൊ‍ഴി നല്‍കിയിട്ടുള്ളത്‌. എന്നാല്‍ സംഭവത്തിന്‌ ശേഷം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ പറഞ്ഞ മൊഴി ഇതല്ല. ഗവാസ്ക്കറിന്റെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ റോഡിലൂടെ വന്ന ഓട്ടോ ഇടിച്ചുവെന്നാണ് സ്നിഗ്ദ്ധ ഡോക്റര്‍ക്ക് നല്‍കിയ മൊ‍ഴി. സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദ്ഗ്ദ്ധനില്‍ നിന്ന് മൊ‍ഴി രേഖപെടുത്തിയ ക്രൈംബ്രാഞ്ച് ആശുപത്രി രേഖയും പിടിച്ചെടുത്തിട്ടുണ്ട്.എഫ്‌ഐആര്‍ സ്റ്റേറ്റ്‌മെന്‍റും ,ആശുപത്രി രേഖയും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉളളത് ക്രൈംബ്രാഞ്ച് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ഇതിന്‍റെ നിജസ്ഥിതി അറിയാന്‍ അന്വേഷണസംഘം എഡിജിപിയുടെ കുടുംബത്തിന്റെ മൊ‍ഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. .അതിനിടെ വീട്‌ ആക്രമിച്ചുവെന്നാരോപിച്ച്‌ എഡിജിപി രണ്ട് ദിവസം മുന്‍പ് നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തു.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS