മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി

104 22/06/2018 admin
img

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി. കൃഷ്ണകുമാറിനെ 26 ന് മുന്‍പ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം. കൃഷ്ണകുമാറിനെ ദില്ലിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ കേരളാ പൊലീസ് ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് മടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ആര്‍എസ്‌എസ് അനുഭാവി കൃഷ്ണകുമാര്‍ നായരെ ജൂണ്‍ പതിനാറിന് ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ കൃഷ്ണകുമാറിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയക്കുകയായിരുന്നു. കൃഷ്ണകുമാറിനെ കേരളത്തിലേക്ക് കൊണ്ടുപോവാന്‍ തിങ്കളാഴ്ചയോടെ ദില്ലിയിലെത്തിയെ കേരളാ പൊലീസ് കഴിഞ്ഞ ദിവസം ദില്ലി പട്യാല ഹൗസ് കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ്് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സിറ്റ് വാറന്റ് ലഭിച്ച കേരളാ പൊലീസ് ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കും. ഐപിസി 153, 506, 500, 67(എ) ഐടി ആക്‌ട്, 120 ഒ കേരളാ പൊലീസ് ആക്‌ട്, 294 (ബി) എന്നിങ്ങനെയുള്ള വകുപ്പുകളാണ് കൃഷ്ണ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണിതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS