സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ കോഡിങ്ങ് ഭാഷയായി ഭാവിയില്‍ ഉപയോഗിക്കപ്പെടാന്‍ പോകുന്നത് സംസ്‌കൃതമാണെന്ന് കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ

102 22/06/2018 admin
img

കൊല്‍ക്കത്ത: സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ കോഡിങ്ങ് ഭാഷയായി ഭാവിയില്‍ ഉപയോഗിക്കപ്പെടാന്‍ പോകുന്നത് സംസ്‌കൃതമാണെന്ന് കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ. കൊല്‍ക്കത്ത ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രഭാഷണത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അല്‍ഗോരിതങ്ങളെഴുതാന്‍ സംസ്‌കൃതമാണ് നല്ലതെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. ‘രാജ്യത്ത് ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വം വളരെയേറെയാണ്. എന്നാല്‍, ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ സംസ്‌കൃതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ പ്രോഗ്രാമിങ് ചെയ്യാനായി സംസ്‌കൃതമാണ് ഉപയോഗിക്കാന്‍ പോകുന്നത്.’ ഹെഡ്‌ഗെ പറയുന്നു. സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലെ വികാസത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഏക ഭാഷ സംസ്‌കൃതമാണെന്നാണ് മന്ത്രിയുടെ പക്ഷം. ‘നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, അടുത്ത ജനറേഷനിലെ സാങ്കേതികവിദ്യയ്ക്കനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ സംസ്‌കൃതത്തിനു മാത്രമേ സാധിക്കുകയുള്ളൂ. ഇന്നുള്ള ടെക്‌നോളജിക്ക് ഇംഗ്ലീഷ് പരിജ്ഞാനം മതിയായേക്കും. എന്നാല്‍, സൂപ്പര്‍ കമ്പ്യൂട്ടറടക്കം നാളത്തെ പല സാങ്കേതികവിദ്യകളും സംസ്‌കൃതത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകാന്‍ പോകുന്നത്.’ ഹെഡ്‌ഗെ പറയുന്നു. അലോപ്പതി മരുന്നുകള്‍ ഉപേക്ഷിച്ച് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആയുര്‍വേദ മരുന്നുകളിലേക്ക് മാറാനും മന്ത്രി ആഹ്വാനം ചെയ്യുന്നുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിചികിത്സയിലേക്ക് സാവധാനം എല്ലാവരും എത്തിച്ചേരും എന്നും അദ്ദേഹം പറഞ്ഞു. ഐ.എ.എസിനും ഐ.പി.എസിനും തുല്യമായി ഇന്ത്യന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആദ്യത്തെ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കാന്‍പൂരില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടിട്ടുണ്ടെന്നും, എല്ലാ സംസ്ഥാനത്തും ഇത്തരം സ്ഥാപനങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS