മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

78 23/06/2018 admin
img

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മോദിയുടെ അല്‍പത്തരമാണ് ഇതെല്ലാം കാണിക്കുന്നതെന്നും പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കേരള മുഖ്യമന്ത്രിക്ക് ആവര്‍ത്തിച്ച്‌ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഇതിലൂടെ മോദി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോദിയുടെ അല്പത്തരമാണ് ഇതെല്ലാം കാണിക്കുന്നത്,' സുധീരന്‍ വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വേണ്ടതുപോലെ ലഭിക്കുന്നില്ലെന്നും നാടിന്റെ പൊതുവളര്‍ച്ചയ്ക്ക് ഇത് തടസ്സമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിനോടുള്ള കേന്ദ്രത്തിന്റെ നിഷേധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.


സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി.... ബാര്‍ കോഴക്കേസില്‍ എത്രയും വേഗം തുടരന്വേഷണം നടത്താനുള്ള അനുമതി സര്‍‌ക്കാര്‍ നല്‍കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.... രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന.... കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.... പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകള്‍ നല്‍കി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ !.... ലവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിനടിയില്‍പ്പെട്ട് മരിച്ചു.... ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ.... ജെഎന്‍യുവില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍.... അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ നയം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.... ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള നീക്കം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.... ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍.... ഒമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശികനേതാവ് അറസ്റ്റില്‍.... ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴം വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്.... ഇന്ധനവില ഉയര്‍ന്നതോടെ വ്യത്യസ്തമായ രീതിയില്‍ കൂട്ടുകാരന്റെ വിവാഹത്തിന് പെട്രോള്‍ സമ്മാനം നല്‍കി സുഹൃത്തുക്കള്‍.... ആഗോളതലത്തിലുള്ള പീഡന പരാതികളുടെ പട്ടികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും.... 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി പ്രമുഖര്‍ !.... സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു ; ​തിരു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 85.42 രൂ​പ.... തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്‌ആര്‍ടിസി കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനെതിരെ ശബരിമല ദേവസ്വം ബോര്‍ഡ് രംഗത്ത്.... നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു....
FLASH NEWS