ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൗദിയിലെ സ്ത്രീകള്‍ സ്വതന്ത്രരായി.

125 24/06/2018 admin
img

റിയാദ് : ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൗദിയിലെ സ്ത്രീകള്‍ സ്വതന്ത്രരായി. മുഖം ഒഴികെ മറ്റെല്ലാ ശരീരഭാഗവും മറച്ച്‌ നിരവധി സ്ത്രീകളാണ് ഇന്നലെ രാത്രിമുതല്‍ സൗദിയില്‍ വാഹനം ഓടിച്ചുതുടങ്ങിയത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് രാജ്യമാകമാനം ആയിരക്കണക്കിന് സ്ത്രീകളായിരുന്നു കാറുമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി റോഡിലിറങ്ങിയത്. ശരീരം മുഴുവന്‍ മറച്ച വസ്ത്രമണിഞ്ഞ് ലൈസന്‍സും കൈയില്‍ പിടിച്ച്‌ അവര്‍ പാതിരാത്രിയില്‍ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു. സ്ത്രീകള്‍ കാറോടിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകമാനം സ്ത്രീകള്‍ക്ക് മാത്രമായുള്ള പാര്‍ക്കിങ്സ്പേസുകളും സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം ആവശ്യത്തിന് ഡ്രൈവ് ചെയ്യുന്നതിന് പുറമെ തൊഴിലെന്ന രീതിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യാനും പുതിയ നിയമം അനുവദിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാമൂഹിക, സാമ്ബത്തിക പരിഷ്‌കരണ പദ്ധതികളുടെ തുടര്‍ച്ചയാണ് ഇത്. ഡ്രൈവിങ് വിലക്ക് നീക്കിയതടക്കമുള്ള സ്ത്രീ സൗഹൃദ പദ്ധതികള്‍ സൗദിയുടെ പ്രതിഛായ കൂട്ടും. സ്ത്രീകള്‍ക്കു യാത്രചെയ്യാന്‍ പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്ന നിബന്ധനയും ഒഴിവാക്കിയതോടെ തുറക്കുന്നത് സ്ത്രീ സഞ്ചാര സ്വാതന്ത്ര്യമെന്ന വലിയ സാധ്യതയായിരുന്നു. ഒരു കൊല്ലത്തിനിടെ സ്ത്രീകള്‍ക്കായി പലതും നടന്നു. വനിതാ ദിനാഘോഷം, കായിക മേഖലയില്‍ സ്ത്രീ സാന്നിധ്യം, സ്റ്റേഡിയങ്ങളില്‍ സ്ത്രീപ്രവേശനം, വനിതാ ജിംനേഷ്യങ്ങള്‍, സൈന്യത്തില്‍ വനിതകളെ പ്രവേശിപ്പിക്കാനുള്ള നീക്കം, മാന്യമായ വസ്ത്രം വേണമെന്നല്ലാതെ പര്‍ദ നിര്‍ബന്ധമില്ലെന്ന പ്രഖ്യാപനം തുടങ്ങിയവ ചിലതു മാത്രം. സിനിമാ വിലക്ക് നീക്കിയതുള്‍പ്പെടെയുള്ള വന്‍ സാമൂഹിക മാറ്റങ്ങള്‍ക്കു പുറമെയാണിത്.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS