News


Posted 25/06/2018

സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടയെ പ്രേരിപ്പിച്ചത് വിവാഹാഭ

ന്യൂ‌ഡല്‍ഹി: മേജറിന്റെ ഭാര്യ ഷൈല്‍സ ദ്വിവേദിയെ മേജര്‍ നിഖില്‍ ഹാന്‍ഡ കൊലപ്പെടുത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നെന്ന് ഡല്‍ഹി പൊലീസ്. കുറച്ചുവര്‍ഷങ്ങളായി നിഖില്‍ ഷൈല്‍സയുടെ പിന്നാലെ ആയിരുന്നെന്നും തന്റെ ആവശ്യം യുവതി അംഗീകരിക്കില്ലെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. സൈനിക ആശുപത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ ഷൈല്‍സ ചികിത്സ തേടാതെ മേജര്‍ നിഖിലിന്റെ കാറില്‍ കയറി പോവുകയായിരുന്നു. യാത്രയ്ക്കിടെ തന്നെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ച നിഖിലിനോട് പറ്റില്ലെന്ന് ഷൈല്‍സ ഉറച്ചുപറഞ്ഞു. ഇതോടെ ദേഷ്യം പൂണ്ട ഇയാള്‍ കത്തി കൊണ്ട് യുവതിയുടെ കഴുത്തറുത്ത ശേഷം കാറില്‍ നിന്ന് തള്ളിയിട്ട് അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശരീരത്തിന് മുകളിലൂടെ വാഹനം ഒാടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 2015 ല്‍ നാഗാലാന്‍ഡില്‍ വച്ച്‌ തുടങ്ങിയ ബന്ധം ഷൈല്‍സ ഡല്‍ഹിയിലേക്ക് മാറിയപ്പോഴും തുടര്‍ന്നിരുന്നു. മണിക്കൂറുകളോളം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. നിഖില്‍ യുവതിയെ അങ്ങോട്ട് വിളിക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ ഇരുവരും വീഡിയോ കോള്‍ ചെയ്യുന്നത് ഷൈല്‍സയുടെ ഭര്‍ത്താവ് കേണല്‍ അമിത് ദ്വിവേദി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭാര്യയുമായി അടുപ്പം പുലര്‍ത്തരുതെന്നും തന്റെ വീട്ടിലേക്ക് വരരുതെന്നും കേണല്‍ ദ്വിദേവി മേജര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇക്കാര്യം കൂട്ടാക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കാണ് യുവതിയെ ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്തെ ബ്രാര്‍ ചത്വരത്തില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Views: 233
Create Date: 25/06/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more