ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്താന്‍ തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടത്തി

122 10/07/2018 admin
img

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്താന്‍ തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്സ് മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണര്‍ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്ന് രാവിലെ 8 നാണ് പരിശോധന തുടങ്ങിയത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിയ മത്സ്യങ്ങളാണ് പരിശോധനാവിധേയമാക്കിയത്. ഇന്ന് പുലര്‍ച്ചെയെത്തിയ മംഗലപുരം തിരുവനന്തപുരം, മധുര പുനലൂര്‍ എക്സ് പ്രസ്, മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ കൂറ്റന്‍ തെര്‍മോകോള്‍ ബോക്സലുകളിലാക്കി കൊണ്ടുവന്ന നെയ്മീന്‍, വേളാപ്പാര, പാര, കരിമീന്‍, കണവ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങളാണ് പരിശോധിച്ചത്. ശേഖരിച്ച സാമ്ബിളുകളില്‍ രാസവസ്തുക്കളൊന്നും പ്രയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രോളിംഗ് നിരോധനം ലാക്കാക്കി കേരളത്തിലേക്ക് രാസവസ്തുക്കളും ഫോര്‍മാലിനും പ്രയോഗിച്ച മത്സ്യം വന്‍തോതില്‍ കടത്തിക്കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് തിരുവനന്തപുരത്തും പരിശോധന നടന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയ മുഴുവന്‍ മത്സ്യവും സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധിച്ചശേഷം സുരക്ഷിതമാണെന്ന് കണ്ടെത്തിയാലേ വിട്ടുകൊടുക്കൂവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊല്ലം, കൊച്ചി, റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി. മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശമാക്കിയിരുന്നു. തുടര്‍ന്ന് ട്രെയിന്‍മാര്‍ഗം കൂടുതല്‍ മത്സ്യം എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് രാവിലെ ഏഴോടെ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം മിന്നല്‍ പരിശോധന നടത്തിയത്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ കെ.അജിത്ത് കുമാര്‍ നേതൃത്വം നല്‍കി. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച കരിമീനില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച്‌ പരിശോധിച്ചെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് സാമ്ബിള്‍ തിരുവനന്തപുരത്തെ റിജിയണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചു.


മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്.... ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് അറിയിച് പൃഥ്വി രാജ്.... ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ച്‌ വരുത്തി ശക്തമായ പ്രതിഷേധമറിയിച്ച്‌ ഇന്ത്യ.... പാകിസ്ഥാന് നല്‍കിയിരുന്ന എം എഫ് എന്‍ പദവി ഇന്ത്യ പിന്‍വലിച്ചു.... കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.... മെട്രോ നിര്‍മാണത്തിനിടെ അപകടം : ഒരാള്‍ മരിച്ചു.... പോക്സോ കേസില്‍ പ്രതിയായ തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അല്‍ ഖാസിമുമായി എസ്.ഡി.പി.ഐക്ക് ബന്ധമില്ലെന്ന് തിരുവനന്തപുരം ജില്ലാ നേത്യത്വം.... രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുല്‍വാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.... അക്രമ സംഭവങ്ങളെ തുടര്‍ന്നുണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ ഒരു സ്ഥിരം സമിതി വേണമെന്ന് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.... സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം.... കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ സ​ര്‍​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍.​എ​സ്.​കു​ര്യ​ന്‍ ന​ഴ്സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച്‌ ന​ഴ്സു​മാ​ര്‍ ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.... സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.... യൂട്യൂബിലെ കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ഗൂഗിള്‍.... റാ​ന്നി കീ​ക്കൊ​ഴൂ​രി​ല്‍ അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ.... പുല്‍വാമയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ പ്രതിക്ഷേധം.... പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച്‌ മോഹന്‍ലാല്‍.... ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.... പ്രമുഖ മലയാള യുവനടനും തെന്നിന്ത്യയിലെ നടിക്കും വിശ്രമിക്കാനായി എത്തിച്ച മൂന്ന് ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി.... സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ മത്സര പട്ടികയില്‍ നിന്ന് 'ആമി'യും 'കാര്‍ബണും' പിന്‍വലിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍.... എല്‍ഡിഎഫിന്റെ 'കേരള സംരക്ഷണ യാത്ര'യ്ക്ക് നാളെ തുടക്കം....
FLASH NEWS