വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യത്തിന് വേണ്ടിയാണ് മഹാരാജാസ് കൊളേജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്, രക്തസാക്ഷിയായതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

72 10/07/2018 admin
img

കൊച്ചി: വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യത്തിന് വേണ്ടിയാണ് മഹാരാജാസ് കൊളേജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്, രക്തസാക്ഷിയായതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സിപിഎം ജി്ല്ലാ കമ്മറ്റി സംഘടിപ്പിച്ച്‌ മതതീവ്രവാദത്തിനെതിരെ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. മതത്തിന് വേണ്ടി കൊന്നാലും മരിച്ചാലും സ്വര്‍ഗം കിട്ടുമെന്ന് ധരിക്കുന്ന ഒരു തലമുറ കലാലയങ്ങളില്‍ വേണമെന്നാണ് അഭിമന്യുവിനെ കൊന്നവരുടെ ആവശ്യം. അതിന് വേണ്ട ഒരു തലമുറ കലാലയങ്ങളില്‍ ഉണ്ടാകണം. എസ്‌എഫ്‌ഐ സംഘടനയുള്ള കലാലയങ്ങളില്‍ അത് നടക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എസ്‌എഫഐ കോട്ടയായ മഹാരാജാസില്‍ ദരിദ്രരില്‍ ദരിദ്രനായ, അധകൃതരില്‍ അധകൃതനായ മാതാപിതാക്കളുടെ സ്വപ്‌നത്തെ അവര്‍ കുത്തിമുറിക്കുകയായിരുന്നു. ആ സ്വപ്‌നം മരിക്കാന്‍ നമ്മള്‍ അനുവദിച്ചുകൂടായെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ ശാപമാണ് വര്‍ഗീയത. സ്വതന്ത്ര ഇന്ത്യ ഒരു മതേതര ജനാധിപത്യ ഭരണഘടനയാണ് അംഗീകരിച്ചത്. രാഷ്ട്രീയ സംവിധാനമാണ് സ്വീകരിച്ചത്. അതിനെ ഹിന്ദു രാഷ്്ട്രമാക്കുന്നതിനായി ആര്‍എസ്‌എസ് എന്ന സംഘടനയും അതിന്റെ നിയന്ത്രണത്തിലുള്ള സംഘപരിവാറും അന്നുമുതല്‍ ഇന്നോളം പ്രപുവര്‍ത്തിച്ച്‌ കൊണ്ടിരുക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടമാണ് ഇന്ന് നിലവിലുള്ള മോദി സര്‍ക്കാരെന്നും ചുള്ളിക്കാട് പറഞ്ഞു. ഇന്ത്യെയ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ മതമൗലിക വാദികള്‍ സമാന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രണ്ടുപേരുടെയും പൊതുശത്രു മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും അധിഷ്ടിതമായ ഇന്ത്യന്‍ ഭരണഘടനയും രാഷ്ട്രീയ സംവിധാനവുമാണ്. വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം സ്വതന്ത്ര ഇന്ത്യയുടെ നിലനില്‍പ്പിന്റെ ജീവമന്ത്രമാണ്. വര്‍ഗീയത ഉത്തേജിക്കുമ്ബോള്‍ ഇന്ത്യ അവസാനിക്കും. അതുകൊണ്ട് വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം ഇന്ത്യയുടെ മനസാക്ഷിയുടെ മുദ്രാവാക്യമാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ ഈ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ അമേരിക്ക ആശ്രയിച്ചത് മതതീവ്രവാദത്തെയാണ്. ഇന്തോനേഷ്യയില്‍ മാത്രം അഞ്ച് ലക്ഷത്തോളം പേരെയാണ് സൈന്യത്തിന്റെ സഹായത്തോടെ ഇസ്ലാമിക മതമൗലിക വാദികള്‍ കൊന്നൊടുക്കിയതെന്നും ്‌അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ന്നപ്പോള്‍ ആ രാജ്യങ്ങള്‍ തന്നെ തകര്‍ന്നതാണ് ചരിത്രം. മതതീവ്രവാദം കൊണ്ട വലിയ നഷ്ടങ്ങള്‍ ഉണ്ടായത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കല്ല. ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, കേരളം ഞങ്ങള്‍ കശ്മീരാക്കും, കേരളം ഞങ്ങള്‍ ഇസ്ലാമിക സ്‌റ്റേറ്റ് ആക്കും തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ കേരളത്തിന്റെയും ഇന്ത്യയുടെയും മതേതരത്വ സംവിധാനത്തെ ഇസ്ലാമിക മതരാഷ്ട്രവാദികള്‍ വെല്ലുവിളിച്ചിട്ടുണ്ട്. ഈ അടുത്ത് നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിജെപി ആരോപിച്ചത് ന്യനപക്ഷ വര്‍ഗീയതയുടെ വിജയമാണെന്നാണ്. അതല്ല ന്യൂനപക്ഷ വര്‍ഗീയതയുടെ വിജയം. ആറായിരം വോട്ട് നേടിയ ബിജെപിക്ക് മുപ്പത്തി അയ്യായിരം വോട്ട് നേടിക്കൊടുത്തു എന്നതാണ് ന്യൂനപക്ഷ വര്‍ഗീയതയുടെ വിജയം. അഞ്ച് ശതമാനം വേട്ടുള്ള ബിജെപിക്ക് 18 ശതമാനം വോട്ട് നേടിക്കൊടുത്തു എന്നുള്ളതാണ് ന്യൂനപക്ഷ വര്‍ഗീയതയുടെ വിജയം. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും രണ്ടു പരസ്പരം പൂരകങ്ങളാണെന്നും ചുള്ളിക്കാട് പറഞ്ഞു


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.... കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.... കണ്ണൂരില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.... ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: സി​ഐ​എ​സ്‌എ​ഫ് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് സുരക്ഷ ഏ​റ്റെ​ടു​ക്കും.... സ്‌കൂള്‍ ബസില്‍ മൂന്ന് വയസുകാരിക്ക് ലൈംഗിക പീഡനം.... നടിയ ആക്രമിച്ച കേസില്‍ കുടുക്കിയവരെ നര്‍മത്തില്‍ ചാലിച്ച്‌ പരോക്ഷമായി സൂചിപ്പിച്ച്‌ നടന്‍ ദിലീപ്.... ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്.... സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം.... കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍.... രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍.... കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ സെപ്തംബര്‍ 25 ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയെ കാണാതായി.... പിന്തുണച്ചവര്‍ക്കെല്ലാം നന്ദി: കള്ളക്കേസില്‍ കുടുക്കിയവരോടും ക്ഷമിച്ചിരിക്കുന്നു, സിസ്റ്റര്‍ അനുപമ.... യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ന്‍​ഡി​ഗോ ബ​സി​നു തീ​പി​ടി​ച്ചു; .... 'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരന്‍, ബലാത്സംഗത്തിന് തെളിവ്'.... കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ.... കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്.... ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി.... മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധക്കേസില്‍ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി.... ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി....
FLASH NEWS