വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ഫോണ്‍വിളികള്‍ സ്വീകരിക്കുന്നത് വഴി പണം നഷ്ടപ്പെടുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച്‌ പൊലീസ്

31 11/07/2018 admin
img

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ഫോണ്‍വിളികള്‍ സ്വീകരിക്കുന്നത് വഴി പണം നഷ്ടപ്പെടുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച്‌ പൊലീസ്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ 591 എന്ന നമ്ബര്‍ ബൊളീവിയ എന്ന രാജ്യത്ത് നിന്നാണെന്നും ഈ നമ്ബരിലേക്ക് തിരിച്ച്‌ വിളിക്കരുതെന്നുമാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. കൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന പരിചയം ഇല്ലാത്ത നമ്ബറിലേക്ക് തിരികെ വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഇത് പണം നഷ്ടപ്പെടാന്‍ ഇടയാക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. 10 അക്ക മൊബൈല്‍ നമ്ബറുകള്‍ 12 അക്കമായി മാറ്റുന്നു എന്ന വ്യാജേന ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ മനസ്സിലാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന പുതിയ രീതിയും രംഗത്തുണ്ട്. ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പിനായി ഉപഭോക്താവിനെ കബളിപ്പിച്ച്‌ വണ്‍ടൈം പാസ് വേഡ്, പിന്‍നമ്ബര്‍ എന്നിവ ചോര്‍ത്തിയെടുക്കുന്ന സംഘവും രംഗത്തുണ്ട്. ബാങ്കില്‍ നിന്നാണെന്നും മറ്റും പറഞ്ഞ് വിവരങ്ങള്‍ സ്വന്തമാക്കിയാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോതമംഗലം, എറണാകുളം സ്വദേശികളില്‍ നിന്നും നഷ്ടപ്പെട്ട 99 ശതമാനം തുകയും സൈബര്‍ സെല്‍ മുഖേനെ തിരിച്ചുപിടിക്കാനായി. സൈബര്‍സെല്‍ സഹായങ്ങള്‍ക്കായി 9497976005 എന്ന നമ്ബര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ വിദേശ ഇടപാടുകള്‍ ആവശ്യമില്ലാത്തവര്‍ തങ്ങളുടെ ബാങ്കുകളില്‍ സമീപിച്ച്‌ സൗകര്യം ആക്ടിവേറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.


Top News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.... വിട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു!.... സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.... ഹോണ്ട അമെയ്‌സിനെ തിരിച്ച്‌ വിളിച്ച്‌ ഹോണ്ട ഇന്ത്യ.... സാനിട്ടറി നാപ്കിന്നുകളെ ചരക്കുസേവന നികുതിയില്‍ നിന്നും ഒഴിവാക്കി !.... സംസ്ഥാനത്ത് മഴക്കെടുതി ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുന് നേരെ കോട്ടയം ചെങ്ങളത്ത് പ്രതിഷേധം!.... മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവല്‍ മീശ പിന്‍വലിച്ചു!.... വിശ്വാസ വോ​െട്ടടുപ്പിനിടെ തന്നെ ആലിംഗനം ചെയ്​ത കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി!.... സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയോടുന്നു!.... രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം !.... മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കുന്ന ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ!.... തസ്തികകള്‍ നികത്താത്തതിലും നിയമാനുസൃതമായി ജോലിക്കയറ്റം നല്‍കാത്തതിലും പ്രതിഷേധിച്ച്‌ ആദായനികുതി വകുപ്പ് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിനൊരുങ്ങുന്നു!.... അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തില്ലെന്ന് ശിവസേന.... ഓണം ആഘോഷം എല്ലാവരിലുമെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുക്കം തുടങ്ങി.... കനത്ത മഴയെത്തുടര്‍ന്ന് തൃശ്ശൂരില്‍ വീട് തകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു!.... ദൈവങ്ങളെ പ്രീതിപ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വിശ്വാസത്തില്‍ ബിഹാറില്‍ ആയിരത്തോളം തവളകളെ കൊന്നൊടുക്കി.... പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു !.... വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്​സ്​ ആപ്.... അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് ഫെയ്‌സ്ബുക്ക്.... കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്....
FLASH NEWS