ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കൂട്ടായ്മയെ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് ഫേസ്ബുക്ക്!

97 11/07/2018 admin
img

തിരുവനന്തപുരം: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കൂട്ടായ്മയെ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് ഫേസ്ബുക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് ഫേസ് ബുക്കിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിരോധിക്കാനാവില്ലെന്ന മറുപടിയാണ് ഫേസ് ബുക്ക് നല്‍കിയത്. ഇതോടെ ജി എന്‍ പി സി നിരോധിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്. പണം വാങ്ങി മദ്യം വിറ്റു, മദ്യപാനം പ്രേഹത്സാഹിപ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജിഎന്‍പിസി അഡ്മിനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത് കുമാറിനെതിരെ രണ്ട് പോലീസ് കേസുകളാണ് നിലവിലുള്ളത്. ബാലാവകാശ നിയമം ലംഘിച്ചതിനും മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ സാന്നിധ്യത്തില്‍ മദ്യപിക്കുന്ന ചിത്രങ്ങളും, മദ്യക്കുപ്പി പിടിച്ചു നില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങളും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യങ്ങളടക്കം വിശദീകരിച്ചാണ് പോലീസ് ഫേസ് ബുക്കിന് കത്തയച്ചത്. 18 ലക്ഷത്തില്‍ അധികം അംഗങ്ങളാണ് ജി എന്‍ പി സിയില്‍ ഉള്ളത്. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഇത്രയും അംഗങ്ങളുള്ള ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് ഫേസ് ബുക്ക് നല്‍കിയിരിക്കുന്നത്. ജി എന്‍ പി സി നിരോധിക്കാനുള്ള പോലീസ് ശ്രമങ്ങള്‍ക്ക് തിരിച്ചടി ആയതോടെ കേസ് നടപടികളും അന്വേഷണവും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്റെ നീക്കം. അഡ്മിന്‍ അജിത് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കളിഞ്ഞ ദിവസം അജിത് കുമാറിന്റെ വീട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കൂട്ടായ്മയുടെ വാര്‍ഷികാഘോഷത്തിന്റെ മറവില്‍ ഇയാള്‍ പണം വാങ്ങി മദ്യവില്‍പ്പന നടത്തിയതായി ബോധ്യപ്പെട്ടിരുന്നു. ജിഎന്‍പിസിക്കെതിരായ നടപടികളെ വെല്ലുവിളിച്ച്‌ നിരവധി പേരാണ് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. അഡ്മിന്‍ അനില്‍ കുമാറിന് പിന്തുണ അറിയിച്ചും നിരവധി പേര്‍ രംഗത്തുണ്ട്. നടപടികള്‍ നിലനില്‍ക്കില്ലെന്നും നിയമ പരമായി നേരിടുമെന്നുമാണ് ഗ്രൂപ്പ് അംഗങ്ങളുടെ നിലപാട്. 18 ലക്ഷത്തോളം ആളുകളാണ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. മദ്യപാനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും അനുഭവങ്ങളും അറിവുകളുമാണ് ദിനംപ്രതി ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നത്. ഒന്നര മാസമായി ഗ്രൂപ്പ് എക്സൈസ് സംഘം നിരീക്ഷിച്ചു വരികയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഗ്ലാസ്സിലെ പതയും പ്ലേറ്റിലെ കറിയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി അന്വേ,ണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഗള്‍ഫിലേക്കും വ്യാപിപ്പിക്കും. ജി എന്‍ പിസിയുടെ വാര്‍ഷികം സ്പോണ്‍സര്‍ ചെയ്തത് മദ്യക്കമ്ബനികളാണെന്നും പല മദ്യ ബ്രാന്‍ഡുകളുടെയും പ്രചാരണത്തിന് ഗ്രൂപ്പ് ഉപയോഗിച്ചെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.


Top News

ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് വിശ്രമിക്കാനായി വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കിയതായി ആരോപണം.... പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മ വിവാഹിതനായി.... വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.... ശബരിമല ദര്‍ശനത്തിനായി എത്തിയ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം‍ ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു.... ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്‌ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്‌ണന്‍.... പൊലീസിന്റെ കര്‍ശന നിലപാടുകള്‍ കാരണം തിരക്കൊഴിഞ്ഞ ഇടമായി ശബരിമല !.... ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കന്‍ സാവകാശം തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.... പ്രതിഷേധക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി.... ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന് അറസ്റ്റ് വാറണ്ട്.... ഗൂഗിള്‍ സെര്‍ച്ച്‌ റിസല്‍ട്ടില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുംവിധം ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ എത്തുന്നു.... പ്രളയമുണ്ടായതിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയതെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.... ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‍നാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി തമിഴ് സൂപ്പര്‍ താരങ്ങള്‍.... തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കൊ​ടു​ങ്കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മുന്നറിയിപ്പ് നല്‍കി.... കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്.... സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി പ്രതികരിച്ച്‌ അമിത് ഷാ രംഗത്ത്.... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ വെട്ടേറ്റ നിലയില്‍ !.... ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധാജ്ഞ ലംഘിക്കുന്നതിനായി യു‍ഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്.... തേങ്ങ എറിയുന്നതിന് ഇടയില്‍ തീര്‍ഥാടകന്റെ 5000 രൂപ ആഴിയില്‍ വീണു ; അഗ്നിരക്ഷാ സേന രക്ഷകരായിയെത്തി !.... ശബരിമല സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരില്‍ 69 പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു !....
FLASH NEWS