യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

55 12/07/2018 admin
img

കോട്ടയം: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. മജിസ്‌ട്രേറ്റിന് മുന്നിലോ അന്വേഷണ സംഘത്തിന് മുന്നിലോ കീഴടങ്ങാനും വൈദികര്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും നീക്കമുണ്ട്. കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. കുംബസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു. ഇതിനിടെ പരാതി സഭ പൊലീസിന് നല്‍കാത്തതിലും പൊലീസ് സ്വമേധയ കേസെടുക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന് പിന്നാലെ കോടതിയും മൊഴി രേഖപ്പെടുത്തിയതോടെ കേസ് ശക്തമായി. പൊലീസിന് നല്‍കിയ മൊഴി യുവതി മജിസ്‌ട്രേറ്റിനും മുന്നിലും യുവതി ആവര്‍ത്തിച്ചതോടെ വൈദികരുടെ കുരുക്ക് മുറുകുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച വൈദികരുടെ ഹര്‍ജി തള്ളിയതോടെയാണ് വൈദികരുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഒളിവിലുള്ള വൈദികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും വൈദികര്‍ നീക്കം നടത്തുന്നുണ്ട്.എന്നാല്‍ സുപ്രിംകോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് അന്വേഷണവുമായി സഹകരിക്കാനും വൈദികര്‍ കീഴടങ്ങനുള്ള സാധ്യതയാണ് കൂടുതല്‍. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച്‌ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.... കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.... കണ്ണൂരില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.... ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: സി​ഐ​എ​സ്‌എ​ഫ് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് സുരക്ഷ ഏ​റ്റെ​ടു​ക്കും.... സ്‌കൂള്‍ ബസില്‍ മൂന്ന് വയസുകാരിക്ക് ലൈംഗിക പീഡനം.... നടിയ ആക്രമിച്ച കേസില്‍ കുടുക്കിയവരെ നര്‍മത്തില്‍ ചാലിച്ച്‌ പരോക്ഷമായി സൂചിപ്പിച്ച്‌ നടന്‍ ദിലീപ്.... ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്.... സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം.... കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍.... രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍.... കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ സെപ്തംബര്‍ 25 ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയെ കാണാതായി.... പിന്തുണച്ചവര്‍ക്കെല്ലാം നന്ദി: കള്ളക്കേസില്‍ കുടുക്കിയവരോടും ക്ഷമിച്ചിരിക്കുന്നു, സിസ്റ്റര്‍ അനുപമ.... യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ന്‍​ഡി​ഗോ ബ​സി​നു തീ​പി​ടി​ച്ചു; .... 'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരന്‍, ബലാത്സംഗത്തിന് തെളിവ്'.... കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ.... കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്.... ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി.... മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധക്കേസില്‍ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി.... ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി....
FLASH NEWS