കൊ​ല്ല​പ്പെ​ട്ട കെ​വി​ന്‍ പി ​ജോ​സ​ഫി​ന്റെ ഭാ​ര്യ നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന‌് വ്യ​ക്ത​മാ​ക്കു​ന്ന ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ അന്വേഷണ സംഘം കോ​ട​തി​യി​ല്‍ സമര്‍പ്പിച്ചു

99 12/07/2018 admin
img

കോട്ടയം: കൊ​ല്ല​പ്പെ​ട്ട കെ​വി​ന്‍ പി ​ജോ​സ​ഫി​ന്റെ ഭാ​ര്യ നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന‌് വ്യ​ക്ത​മാ​ക്കു​ന്ന ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ അന്വേഷണ സംഘം കോ​ട​തി​യി​ല്‍ സമര്‍പ്പിച്ചു. നീ​നു​വി​ന് മനോരോ​ഗം ഉ​ണ്ടെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ര്‍ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് പരിശോധനാ റി​പ്പോ​ര്‍ട്ട് ഹാ​ജ​രാ​ക്കി​യ​ത്. നീ​നു​വി​നെ മൂ​ന്നു​ത​വ​ണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ സാ​ധാ​ര​ണ കൗ​ണ്‍​സ​ലി​ങ‌് മാ​ത്ര​മാ​ണ‌് ന​ല്‍​കി​യ​തെ​ന്നും മാ​ന​സി​ക​മാ​യി നീനുവിന് ത​ക​രാ​റൊ​ന്നു​മി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ലെ ഡോ ​വൃ​ന്ദ ഏ​റ്റു​മാ​നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചു. ത​നി​ക്ക് ഒ​രു പ്ര​ണ​യം ഉ​ണ്ടെ​ന്നും അ​തി​ല്‍നി​ന്ന് പി​ന്‍മാ​റി​ല്ലെ​ന്നും നീ​നു പ​റ​ഞ്ഞ​താ​യി ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, നീ​നു​വി​ന് മനോരോ​ഗം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ തെ​ളി​യി​ക്കാ​നാ​യി മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​പ്രതിഭാഗം ​ആവ​ശ്യ​പ്പെ​ട്ടു. ഒ​ന്നാം പ്ര​തി​യും നീ​നു​വി​​ന്റെ സ​ഹോ​ദ​ര​നു​മാ​യ ഷാ​നു ചാ​ക്കോ​യു​ടെ ശ​ബ്​​ദ​സാ​മ്ബി​ള്‍ എ​ടു​ക്ക​ണ​മെ​ന്ന പൊ​ലീ​സി​ന്റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ മു​ന്‍ എഎ​സ്‌ഐ ബി​ജു, കെ​വി​​ന്റെ ബ​ന്ധു അ​നീ​ഷ് എ​ന്നി​വ​രു​മാ​യി ഷാ​നു ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. ഇ​ത‌് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​നാ​ണ് ശ​ബ്​​ദ​സാ​മ്ബി​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ​ശ്രമിച്ച​ത്. എ​ന്നാ​ല്‍, പ്ര​തി​ക​ളു​ടെ ശ​ബ്​​ദ​സാ​മ്ബി​ള്‍ ശേ​ഖ​രി​ക്കാ​ന്‍ നി​യ​മാ​നു​സൃ​ത​മാ​യി സാ​ധ്യ​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളി. ശ​ബ്​​ദ​സാ​മ്ബി​ള്‍ ന​ല്‍​കാ​ന്‍ സ​മ്മ​ത​മ​ല്ലെ​ന്ന‌് ഷാ​നു അ​റി​യി​ച്ചി​രു​ന്നു. സു​ര​ക്ഷി​ത​മായാ​ണോ നീ​നു താ​മസി​ക്കു​ന്ന​ത‌് എ​ന്ന‌് പ​രി​ശോ​ധി​ക്കാ​ന്‍ പൊ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. കേ​സി​ല്‍ നീ​നു​വി​​ന്റെ അ​മ്മ ര​ഹ‌്ന​യെ ചോ​ദ്യം ചെയ്യുന്നത് നീ​ട്ടി​ വെച്ച​താ​യി ഡി​വൈഎ​സ‌്പി ഗി​രീ​ഷ‌് പി സാ​ര​ഥി അ​റി​യി​ച്ചു.


കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി.... കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ കെട്ടിലുംമട്ടിലും മുഖം മിനുക്കി.... അപകടപ്പെടുത്തുന്നതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ വീഡിയോ നിരോധിക്കാനൊരുങ്ങി യൂട്യൂബ്.... ഇത്തവണത്തെ കുംഭമേളയില്‍ ചരിത്രമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ പുണ്യ സ്‌നാനം.... ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ അമ്മയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.... കേരളത്തില്‍ ത്രിപുയല്ല രാജസ്ഥാനും ഛത്തീസ്ഗഢും മധ്യപ്രദേശുമാണ് ആവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.... ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് ; ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പൂര്‍ണമായും പരാജയപെട്ടു.... മകന്റെ ആത്മാവാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് അമ്മ.... കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്റെ കുടുംബ വീട്‌ അടിച്ചു തകര്‍ത്തു.... ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്.... ലെനിന്‍ രാജേന്ദ്രന്റേത്‌ വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്ത സിനിമകള്‍: എം മുകുന്ദന്‍.... ശബരിമലയില്‍ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍.... യുവതിയെ സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി.... ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.... പ്രിയ പ്രകാശ് വാരിയര്‍ നായികയാകുന്ന ചിത്രം 'ശ്രീദേവി ബംഗ്ലാവ്' വിവാദത്തില്‍.... കോഹ്‌ലിയുടെ മാസ്മരിക ഇന്നിംഗ്‌സ്: പ്രശംസയുമായി ഷെയ്ന്‍ വോണ്‍.... ആയിരം രൂപയ്ക്ക് ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങി, 97,500 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി.... കെഎസ‌്‌ആര്‍ടിസി പണിമുടക്ക‌്; യൂണിയനുകളുമായി ഇന്ന‌് ചര്‍ച്ച.... ബത്തേരിയില്‍ പശുക്കളെ കടിച്ചുകൊന്ന കടുവയെ പിടിച്ചു....
FLASH NEWS