ദൈവങ്ങളെ പ്രീതിപ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വിശ്വാസത്തില്‍ ബിഹാറില്‍ ആയിരത്തോളം തവളകളെ കൊന്നൊടുക്കി

67 20/07/2018 admin
img

പാറ്റ്‌ന: ദൈവങ്ങളെ പ്രീതിപ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വിശ്വാസത്തില്‍ ബിഹാറില്‍ ആയിരത്തോളം തവളകളെ കൊന്നൊടുക്കി. ബെന്‍ഗ് കുത്‌നി എന്ന ആചാരത്തിന്റെ ഭാഗമായാണ് കൂട്ടത്തോടെ തവളകളെ കൊന്നൊടുക്കുന്നത്. ഗയ, ജെഹനാബാദ്, ഓറംഗാബാദ്, നവാദ, അര്‍വാള്‍ എന്നീ ജില്ലകളിലാണ് വ്യാപകമായി തവളകളെ കൊന്നൊടുക്കിയത്. 42 ശതമാനത്തോളം മഴ കുറഞ്ഞതോടെയാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ തവളകളെ കൊന്നൊടുക്കിയത്. ആചാരത്തിന്റെ ഭാഗമായി ഗ്രാമത്തിലെ സ്ത്രീകള്‍ ചെറിയ കുഴികള്‍ ഉണ്ടാക്കി അതില്‍ സമീപത്തെ കിണറില്‍നിന്നും ശേഖരിക്കുന്ന വെള്ളം നിറയ്ക്കും. പിന്നീടാണ് ജീവനോടെ തവളകളെ പിടികൂടുന്നത്. പിടികൂടിയ തവളകളെ കുഴിയിലെ വെള്ളത്തില്‍ മുക്കുകയും അവയെ വടികൊണ്ട് അടിച്ച്‌ കൊല്ലുകയും ചെയ്യും. ശേഷം ചത്ത തവളകളെ ഉപയോഗിച്ച്‌ മാല ഉണ്ടാക്കി അത് ഒരാള്‍ കഴുത്തില്‍ അണിയുകയും ഗ്രാമവാസികളെ ശകാരിക്കുകയും ചെയ്യും. എത്ര നന്നായി ശകാരിക്കുന്നോ അത്രയും അധികം മഴ ലഭിക്കും എന്നതാണ് വിശ്വാസം. ബിഹാറില്‍ ഇത്തവണ 37 ജില്ലകളില്‍ 22 ജില്ലകളിലും 60 ശതമാനത്തോളം കുറവ് മഴയാണ് ലഭിച്ചത്. ആറ് ജില്ലകളില്‍ മാത്രമാണ് നല്ല മഴ ലഭിച്ചത്. കുറഞ്ഞ തോതില്‍ മഴ ലഭിക്കുന്നത് കൃഷിയെ ബാധിക്കും. ഇതുമൂലമാണ് മഴ ലഭിക്കാനായി പരമ്ബരാഗത ആചാരങ്ങള്‍ കര്‍ഷകര്‍ പിന്‍തുടരുന്നത്.


ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.... പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.... ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.... യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്.... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.... ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം.... സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി.... ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ !.... ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി തൃക്കാക്കര നഗരസഭ നിയോഗിച്ച തൊഴിലാളികള്‍ക്ക് നേരെ ഭീഷണിമുഴക്കി നടന്‍ സിദ്ദിഖ്.... രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്.... ശബരിമലയിലേക്ക് ആര്‍ക്കും പോകാമെന്നും നിയമം നടപ്പാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ.... ശബരിമലയിലെ യുവതീ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഓ.രാജഗോപാല്‍ എം എല്‍ എ .... ശബരിമല സ്ത്രീ പ്രവശന വിധി നടപ്പാക്കുന്നതില്‍ ജനരോഷം ശക്തം.... ശബരിമലയില്‍ നിയോഗിച്ച വനിതാ പൊലീസുകാരോട് അടക്കം പ്രായം ചോദിച്ച്‌ അയ്യപ്പധര്‍മ്മ സേന പ്രവര്‍ത്തകര്‍.... ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് ജീവത്യാഗത്തിനും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ !.... പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍.... ശബരിമലയിലെ സ്ത്രീപ്രവേശ വിധിയില്‍ വീണ്ടും നിലപാട് കടുപ്പിച്ചി പിസി ജോര്‍ജ്ജ് എംഎല്‍എ രംഗത്ത്.... ശബരിമല ഡ്യൂട്ടിക്കെത്തിയ വനിതാ ഡോക്ടര്‍മാരെ ദേവസ്വം ഗാര്‍ഡുമാര്‍ പരിശോധിച്ചു.... ലോകമെമ്ബാടും മിനിറ്റുകളോളം വീഡിയോ സ്ട്രീമിംഗ് സൈറ്റായ യു ട്യൂബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.... നീതി തേടി ഡബ്ലൂ.സി.സി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്....
FLASH NEWS