തസ്തികകള്‍ നികത്താത്തതിലും നിയമാനുസൃതമായി ജോലിക്കയറ്റം നല്‍കാത്തതിലും പ്രതിഷേധിച്ച് ആദായനികുതി വകുപ്പ് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിനൊരുങ്ങുന്നു!


കോഴിക്കോട്: തസ്തികകള്‍ നികത്താത്തതിലും നിയമാനുസൃതമായി ജോലിക്കയറ്റം നല്‍കാത്തതിലും പ്രതിഷേധിച്ച് ആദായനികുതി വകുപ്പ് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിനൊരുങ്ങുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ റെയ്ഡ്, സര്‍വേകള്‍,സ്പോട്ട് ഇന്‍വെസ്റ്റിഗേഷന്‍ മറ്റ് പരിശോധനകള്‍ എന്നിവ നിര്‍ത്തിവെക്കാനാണ് ജീവനക്കാരുടെ തീരുമാനം. രാജ്യത്തൊരിടത്തും റെയ്ഡും പരിശോധനകളും നടത്തേണ്ടെന്നാണ് ആദായനികുതി വകുപ്പ് ജീവനക്കാരുടെ തീരുമാനം. 40% തസ്തികകള്‍ ഒഴിഞ്ഞുകിടന്നിട്ടും നികത്തുന്നില്ലെന്നും സ്ഥാനക്കയറ്റം നല്കുന്നില്ലെന്നുമാണ് ജീവനക്കാരുടെ ആരോപണം. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉളളവര്‍ക്ക് കൃത്യമായി സ്ഥാനക്കയറ്റം നല്കുമ്ബോള് താഴെയുളളവരെ പരിഗണിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേ സമയം ആദായനികുതി പരിശോധനകള്‍ നിര്‍ത്തി വയ്ക്കുന്നത് രാജ്യത്തിന്റെ സാമ്ബത്തിക രംഗത്തെ കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം പത്ത്ലക്ഷം കോടിയിലധികം രൂപയാണ് റെയ്ഡിലൂടെ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.