സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

103 21/07/2018 admin
img

തിരുവനന്തപുരം ; സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ചാനലുകളിലും മറ്റും കുട്ടികള്‍ നേരിടുന്ന അനഭിലഷണീയ പ്രവണതകളെക്കുറിച്ച്‌ സംസ്ഥാന ബാലാവകാശ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഷൂട്ടിങ്ങുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഇടവേളകളില്‍ അവര്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഷൂട്ടിംഗ് വേളകളില്‍ രക്ഷകര്‍ത്താവ് കൂടെയുണ്ടെന്നും ചാനല്‍ അധികൃതര്‍ ഉറപ്പാക്കണം. റിയാലിറ്റി ഷോയിലാണ് കുട്ടി പങ്കെടുക്കുന്നതെങ്കില്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ കുട്ടി പുറത്താവുന്ന സാഹചര്യമുണ്ടായാല്‍ കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ നടത്താതിരിക്കാന്‍ വിധികര്‍ത്താവ് ശ്രദ്ധിക്കണം. കുട്ടിയുടെ സ്‌കൂള്‍ പഠനം പത്തുദിവസത്തിലധികം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുടെ ഷൂട്ടിംഗ് സാഹചര്യങ്ങള്‍ ഒരുക്കേണ്ടത്. കുട്ടികള്‍ക്ക് അനുയോജ്യമായ മേക്കപ്പ് ആയിരിക്കണം ഉപയോഗിക്കേണ്ടത്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. കുട്ടികളെ കലാപരിപാടികളില്‍ പങ്കെടുപ്പിക്കുമ്ബോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ 2017 ജൂണ്‍ രണ്ടിലെ കുട്ടികളെ സംബന്ധിച്ച തൊഴില്‍നിയമമനുസരിച്ച്‌ ഒരു ദിവസം ഒരു കുട്ടിയെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ കലാപരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികവും പങ്കെടുപ്പിക്കരുത്. മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതും കുട്ടിയുടെ സുരക്ഷിതത്വത്തിനായി നോഡല്‍ ഓഫീസറെ നിയമിക്കേണ്ടതും പ്രതിഫലത്തിന്റെ 20 ശതമാനം കുട്ടിയുടെ പേരില്‍ നിക്ഷേപിക്കേണ്ടതുമാണ്. കുട്ടിയുടെ ഇംഗിതത്തിനെതിരായി നിര്‍ബന്ധപൂര്‍വം പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുവേണം കുട്ടികളെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ എന്ന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും കൈക്കൊള്ളണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.


മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സരപരീക്ഷകള്‍ നടത്തിവരുന്നതെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍.... മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ !.... ഡിസ്‌പ്ലെയില്‍ ക്യാമറയുമായി സാംസങ്ങ്.... ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ്‌ വേള്‍ഡ്‌ സിനിമയില്‍ മലയാള ചിത്രമായ ' നവല്‍ എന്ന ജുവല്‍' എന്ന ചിത്രത്തിന്‌ 3 പുരസ്കാരങ്ങള്‍.... ഇന്ധന വിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി.... സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന എന്‍ജികെയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ !.... എസ്‌എന്‍ഡിപിയും എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസും വനിതാ മതിലിന്റെ ഭാഗമാകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.... ഫേസ്ബുക്ക് വഴി കുരുക്കിലാക്കി കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ; രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.... തലസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി.... തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ബി​ജെ​പി ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​നി​ടെ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്.... കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി.... കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷം.... പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കി പ്രശസ്ത ഇറാന്‍ ചലച്ചിത്രകാരനായ മജിദ് മജീദി തയ്യാറാക്കിയ 'മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്' കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിച്ചില്ല.... അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വര്‍ഗീയശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വമ്ബന്‍ തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചില്ല.... പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ച അ‌ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായി.... ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി.... കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.... റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു.... IFFK 2018 | SPACES OF SURVIVAL ; MEENA T PILLAI....
FLASH NEWS