പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

44 21/07/2018 admin
img

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്ന ഹിറ്റ്‌ലറെക്കാളും മുസോളിനിയേക്കാളും വലിയ ഏകാധിപതിയാണെന്നും അവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നുമായിരുന്നു മമതയുടെ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മമതയുടെ വിമര്‍ശനം. ബംഗാള്‍ മാറ്റത്തിന്റെ ചവിട്ട്പടിയാകുമെന്നാണ് മമത അവകാശപ്പെടുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളും നേടുകയാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യം. നിലവില്‍ ബംഗാളിലെ 34 ലോക്‌സഭാ സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. അത് ഉയര്‍ത്താനാണ് മമത കൂട്ടായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 150-ല്‍ താഴെയായി കുറയുമെന്നാണ് മമത അഭിപ്രായപ്പെട്ടത്. സഭയില്‍ ബിജെപിക്ക് കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കിലും പുറത്ത് അവരുടെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വെള്ളിയാഴ്ച ലോക്‌സഭയില്‍ എഐഎഡിഎംകെ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍, ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നെന്നും മമത അഭിപ്രായപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെ തമിഴ്‌നാട്ടില്‍ വന്‍ നേട്ടമുണ്ടാക്കും. ബിജെപിക്ക് അവിടെ യാതൊരു നേട്ടവുമുണ്ടാകില്ല. ബിഎസ്പി-എസ്പി സഖ്യമുണ്ടായാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 50 സീറ്റുകള്‍ കുറയും. വിശാല സഖ്യവും ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും മമത പറഞ്ഞു.


Top News

പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.... ഇനി പമ്ബയില്‍ നിന്നും ശബരിമല സന്നിധാനത്തേക്ക് വഴി പുതുക്കി നിശ്ചയിക്കേണ്ട സ്ഥിതി ; കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ പമ്ബ വഴിമാറിയൊഴുകുന്നു.... താരപ്പകിട്ടില്ലാതെ അഞ്ചു ദിവസമായി ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിറസാന്നിധ്യമായി യുവതാരം ടൊവീനോ തോമസ്.... മുഖ്യ മന്ത്രിയുടെ അറിവോടെയാണ് താന്‍ ജനീവിയയിലേക്ക് പോയത് എന്ന ശശിതരൂര്‍ എം പി യുടെ വാദം പൊളിയുന്നു!.... കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണ പരീക്ഷകള്‍ റദ്ദാക്കാന്‍ ഉള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.... പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ.... രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട വേണ്ടെന്ന് സുപ്രിം കോടതി വിധിച്ചു.... കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള പ്രളയജലം അതിശക്തമായി തോട്ടപ്പള്ളി സ്പില്‍വേയിലെയ്ക്ക് ഒഴുകുന്നു.... നടി കീര്‍ത്തി സുരേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി !.... പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്രറിയേറ്റ് ജീവനക്കാരുടെ അവധി ഒരു ദിവസം മാത്രമായി വെട്ടിച്ചുരുക്കാന്‍ ആലോചന.... കേരളത്തിലെ സ്ഥിതി ശാന്തമായ സാഹചര്യത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഇന്നുണ്ടാകും.... നഗരത്തിലുള്ള എടിഎം കൌണ്ടറുകളില്‍ രാത്രി ഒമ്ബത് മണിക്ക് ശേഷവും ഗ്രാമങ്ങളില്‍ വൈകുന്നേരം ആറിന് ശേഷവും പണം നിറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.... പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ; ഓ​ഗ​സ്റ്റ് 30ന്.... മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.... മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന് .... കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറുംമുമ്ബ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... പ്രളയത്തില്‍ പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.... കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം !.... വെട്ടുകാട് ചർച്ചിന്റെ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുന്നു......
FLASH NEWS