നര്‍മം ചാലിച്ച പ്രസംഗങ്ങളിലൂടെ കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഉഴവൂര്‍ വിജയന്‍ ഓര്‍മയായിട്ട് തിങ്കളാഴ്ച ഒരാണ്ട്!

37 22/07/2018 admin
img

പാലാ: നര്‍മം ചാലിച്ച പ്രസംഗങ്ങളിലൂടെ കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഉഴവൂര്‍ വിജയന്‍ ഓര്‍മയായിട്ട് തിങ്കളാഴ്ച ഒരാണ്ട്. നര്‍മംകൊണ്ട്, രാഷ്ട്രീയ എതിരാളികളുടെപോലും പ്രശംസനേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രസംഗത്തിനാവശ്യമായ വിവരങ്ങള്‍ മാധ്യമങ്ങളില്‍നിന്നാണ് അദ്ദേഹം കണ്ടെത്തിയിരുന്നത്. തിരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണിയിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയന്റെ പ്രസംഗം വേണമായിരുന്നു. ഒരിക്കല്‍ തൊടുപുഴയില്‍ പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപോകവെ ഉഴവൂര്‍ വിജയന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നെല്ലാപ്പാറയില്‍വെച്ച്‌ മറിഞ്ഞു. വിജയനുണ്ടായ അപകടം അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ അന്നത്തെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ അറിഞ്ഞത് പിറ്റേന്നായിരുന്നു. വിവരം അന്വേഷിക്കാന്‍ അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന സത്യജിത് രാജനെ ചുമതലപ്പെടുത്തി. ആശുപത്രിയിലെത്തിയ കളക്ടര്‍, ഇപ്പോഴാണ് വിവരം അറിഞ്ഞതെന്ന് പറഞ്ഞു. ഇനി അപകടം പറ്റുന്നതിനുമുമ്ബേ അറിയിക്കാം എന്നായിരുന്നു വിജയന്റെ മറുപടി. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായപ്പോള്‍ തമാശ കുറയ്ക്കണമെന്നും ഗൗരവക്കാരനാകണമെന്നും സുഹൃത്തുക്കള്‍ വിജയനെ ഉപദേശിച്ചു. തമാശ ഉണ്ടെങ്കിലേ ഉഴവൂര്‍ വിജയന്‍ ഉള്ളൂവെന്നും അതില്ലെങ്കില്‍ ഉഴവൂര്‍ പരാജയന്‍ ആകുമെന്നുമായിരുന്നു മറുപടി. അദ്ദേഹത്തെ അനുസ്മരിക്കാന്‍ ഒരുക്കങ്ങളായെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.15-ന് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കുറിച്ചിത്താനം സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഫോട്ടോപ്രദര്‍ശനവും നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് കുറിച്ചിത്താനം കെ.ആര്‍.നാരായണന്‍ എല്‍.പി.സ്‌കൂളില്‍ അനുസ്മരണ സമ്മേളനം മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.എല്‍.എ.മാരായ കെ.എം.മാണി, മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്, വി.പി.സജീന്ദ്രന്‍, സി.കെ.ആശ, രാഷ്ട്രീയകക്ഷി നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ.സുരേന്ദ്രന്‍, ടി.പി.പീതാംബരന്‍, ടോമി കല്ലാനി എന്നിവര്‍ പ്രസംഗിക്കും. സംഘാടകസമിതി ഭാരവാഹികളായ ആന്‍സമ്മ സാബു, ജയ്‌സന്‍ കൊല്ലപ്പള്ളി, ജിജിത് മൈലയ്ക്കല്‍, ലിജിന്‍ ലാല്‍, കെ.എസ്.സോമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Top News

പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.... ഇനി പമ്ബയില്‍ നിന്നും ശബരിമല സന്നിധാനത്തേക്ക് വഴി പുതുക്കി നിശ്ചയിക്കേണ്ട സ്ഥിതി ; കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ പമ്ബ വഴിമാറിയൊഴുകുന്നു.... താരപ്പകിട്ടില്ലാതെ അഞ്ചു ദിവസമായി ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിറസാന്നിധ്യമായി യുവതാരം ടൊവീനോ തോമസ്.... മുഖ്യ മന്ത്രിയുടെ അറിവോടെയാണ് താന്‍ ജനീവിയയിലേക്ക് പോയത് എന്ന ശശിതരൂര്‍ എം പി യുടെ വാദം പൊളിയുന്നു!.... കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണ പരീക്ഷകള്‍ റദ്ദാക്കാന്‍ ഉള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.... പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ.... രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട വേണ്ടെന്ന് സുപ്രിം കോടതി വിധിച്ചു.... കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള പ്രളയജലം അതിശക്തമായി തോട്ടപ്പള്ളി സ്പില്‍വേയിലെയ്ക്ക് ഒഴുകുന്നു.... നടി കീര്‍ത്തി സുരേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി !.... പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്രറിയേറ്റ് ജീവനക്കാരുടെ അവധി ഒരു ദിവസം മാത്രമായി വെട്ടിച്ചുരുക്കാന്‍ ആലോചന.... കേരളത്തിലെ സ്ഥിതി ശാന്തമായ സാഹചര്യത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഇന്നുണ്ടാകും.... നഗരത്തിലുള്ള എടിഎം കൌണ്ടറുകളില്‍ രാത്രി ഒമ്ബത് മണിക്ക് ശേഷവും ഗ്രാമങ്ങളില്‍ വൈകുന്നേരം ആറിന് ശേഷവും പണം നിറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.... പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ; ഓ​ഗ​സ്റ്റ് 30ന്.... മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.... മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന് .... കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറുംമുമ്ബ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... പ്രളയത്തില്‍ പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.... കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം !.... വെട്ടുകാട് ചർച്ചിന്റെ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുന്നു......
FLASH NEWS