മഴക്കെടുതി നേരിടാന്‍ കേരളത്തിന്‌ 80 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം

74 22/07/2018 admin
img

കോട്ടയം/കൊച്ചി : മഴക്കെടുതി നേരിടാന്‍ കേരളത്തിന്‌ 80 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം. മഴക്കെടുതി നേരിടാന്‍ 831.1 കോടി രൂപയുടെ കേന്ദ്രസഹായം വേണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. മഴക്കെടുതി വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കോട്ടയം ജില്ലയിലെ കുമരകത്തിനു സമീപം ചെങ്ങളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബ്‌ സന്ദര്‍ശിച്ചശേഷമാണ്‌ ധനസഹായം പ്രഖ്യാപിച്ചത്‌. കേരളത്തിന്‌ ദുരിതാശ്വാസവിഹിതമായി നീക്കിവച്ച 280 കോടി രൂപയില്‍നിന്നാണ്‌ അടിയന്തര സഹായമായി 80 കോടി അനുവദിക്കുന്നതെന്ന്‌ കേന്ദ്രമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. നാശനഷ്‌ടം സംബന്ധിച്ച വിശദമായ കണക്കെടുപ്പിനു വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഉന്നതതല ഉദ്യോഗസ്‌ഥസംഘം 10 ദിവസത്തിനകം കേരളത്തിലെത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും കൂടുതല്‍ സഹായം. ദുരിതാശ്വാസ ക്യാമ്ബുകളുടെ പ്രവര്‍ത്തനത്തിനായി കാര്യക്ഷമമായ സൗകര്യങ്ങളാണ്‌ സംസ്‌ഥാന സര്‍ക്കാരും തദ്ദേശ സ്‌ഥാപനങ്ങളും ഒരുക്കിയിട്ടുള്ളതെന്ന്‌ കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. 23-ാം തീയതിയോടെ കാലവര്‍ഷം കനക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ദുരന്ത നിവാരണ സേനയുടെ നാലു സംഘത്തെകൂടി കേരളത്തില്‍ നിയോഗിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രകൃതിക്ഷോഭത്തെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങളം ഗവണ്‍മെന്റ്‌ എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസക്യാമ്ബിലെത്തിയ കേന്ദ്രമന്ത്രി സന്ദര്‍ശനം വേഗത്തില്‍ പൂര്‍ത്തിയാക്കി കുമരകം ഭാഗത്തേയ്‌ക്കു പോയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്നു വീണ്ടും ചെങ്ങളത്തെത്തി. മന്ത്രി തങ്ങളുടെ പരാതികള്‍ കേട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ മന്ത്രി ക്യാമ്ബുകളിലെ ജനങ്ങളുമായി സംസാരിച്ചു. മഴക്കെടുതി നേരിടുന്നതിനായി 831.1 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടുള്ള കണക്കാണ്‌ സംസ്‌ഥാന ദുരന്ത നിവാരണ വിഭാഗം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിനു സമര്‍പ്പിച്ചത്‌. 55,007 ഹെക്‌ടര്‍ കൃഷിസ്‌ഥലം വെള്ളത്തിനടിയിലായി. വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും നഷ്‌ടപരിഹാരം നല്‍കേണ്ടതുണ്ട്‌. 20 ശതമാനം അധികമഴയാണു കേരളത്തിലുണ്ടായത്‌. 116 പേര്‍ മഴക്കെടുതിയില്‍ മരിച്ചു. 965 ഗ്രാമങ്ങളില്‍ നാശനഷ്‌ടങ്ങളുണ്ടായതായും സംസ്‌ഥാനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വ്യോമസേനയുടെ ഹെലികോപ്‌ടറില്‍ 2.45ന്‌ കോട്ടയം പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ എത്തിയ മന്ത്രി നാലോടെ തിരികെ കൊച്ചിയിലേക്കു മടങ്ങി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം, മന്ത്രി വി.എസ്‌. സുനില്‍കുമാര്‍, ജോസ്‌ കെ.മാണി എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സുരേഷ്‌ കുറുപ്പ്‌, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ എന്നിവരും മന്ത്രിയ്‌ക്കൊപ്പം എത്തിയിരുന്നു.


ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.... പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.... ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.... യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്.... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.... ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം.... സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി.... ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ !.... ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി തൃക്കാക്കര നഗരസഭ നിയോഗിച്ച തൊഴിലാളികള്‍ക്ക് നേരെ ഭീഷണിമുഴക്കി നടന്‍ സിദ്ദിഖ്.... രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്.... ശബരിമലയിലേക്ക് ആര്‍ക്കും പോകാമെന്നും നിയമം നടപ്പാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ.... ശബരിമലയിലെ യുവതീ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഓ.രാജഗോപാല്‍ എം എല്‍ എ .... ശബരിമല സ്ത്രീ പ്രവശന വിധി നടപ്പാക്കുന്നതില്‍ ജനരോഷം ശക്തം.... ശബരിമലയില്‍ നിയോഗിച്ച വനിതാ പൊലീസുകാരോട് അടക്കം പ്രായം ചോദിച്ച്‌ അയ്യപ്പധര്‍മ്മ സേന പ്രവര്‍ത്തകര്‍.... ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് ജീവത്യാഗത്തിനും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ !.... പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍.... ശബരിമലയിലെ സ്ത്രീപ്രവേശ വിധിയില്‍ വീണ്ടും നിലപാട് കടുപ്പിച്ചി പിസി ജോര്‍ജ്ജ് എംഎല്‍എ രംഗത്ത്.... ശബരിമല ഡ്യൂട്ടിക്കെത്തിയ വനിതാ ഡോക്ടര്‍മാരെ ദേവസ്വം ഗാര്‍ഡുമാര്‍ പരിശോധിച്ചു.... ലോകമെമ്ബാടും മിനിറ്റുകളോളം വീഡിയോ സ്ട്രീമിംഗ് സൈറ്റായ യു ട്യൂബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.... നീതി തേടി ഡബ്ലൂ.സി.സി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്....
FLASH NEWS