ഉരുള്‍പൊട്ടല്‍: കുട്ടികളടക്കം ഒരു കുടുംബത്തില്‍ 6 മരണം; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

38 09/08/2018 admin
img

മലപ്പുറം / എടക്കര > കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പഞ്ചായത്തിലെ എരുമമുണ്ട ചക്കിട്ടപ്പാറയില്‍ 6 പേര്‍ മരിച്ചു. മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചിലിലാണ് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും.മരിച്ചവരില്‍ രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നു പേര്‍ കുട്ടികളാണ്.ഏറെ ശ്രമകരമായാണ് മണ്ണിനടിയില്‍പ്പെട്ട 5 പേരെ നാട്ടുകാരും പോലീസും ചേര്‍ന്നു പുറത്തെടുത്തത്. ചുങ്കത്തറ എരുമമുണ്ട ചക്കിട്ടപ്പാറ എസ്ടി കോളനിയിലെ പരേതനായ പറമ്ബാടന്‍ നീലാണ്ടന്റെ മകന്‍ സുബ്രഹ്മണ്യന്‍(34), ഭാര്യ ഗീത ( 30 ) മക്കളായ നവനീത് (7), നിവേദ് (4) സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി (60), ഇവരുടെ ബന്ധുവായ മിഥുന്‍ (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ചെങ്കുത്തായ ചക്കിട്ടപ്പാറ മലമുകളിലെ പാറയിടുക്കുകളിലാണ് ചക്കിട്ടപ്പാറ എസ്ടി കോളനി. ഉരുള്‍പൊട്ടിയതോടെ കൂറ്റന്‍ പാറക്കെട്ടുകളും വന്‍ മരങ്ങളും മലവെള്ളപാച്ചിലില്‍ കുത്തിയൊഴുകി .നാല് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ച്‌ പോയി. ഉരുള്‍ പൊട്ടലില്‍ രൂപം കൊണ്ട രണ്ട് കൈവഴികളായാണ് മലവെള്ളം കുത്തിയൊഴുകിയത്. ശബ്ദം കേട്ട് മറ്റു വീടുകളിലുള്ളവര്‍ നാനാദിക്കിലേക്കായി പാഞ്ഞു. ചിലര്‍ പാറയിടുക്കില്‍ അഭയം തേടി.വിവരമറിഞ്ഞ് ആദ്യം നാട്ടുകാരാണ് ജീവന്‍ പണയം വച്ച്‌ സ്ഥലത്ത്പാഞ്ഞെത്തിയത്.തുടര്‍ന്ന് പോലീസ്, വനം, ഫയര്‍ഫോഴ്‌സ്, ട്രോമാകെയര്‍ സംഘം എന്നിവരെത്തി. സുബ്രഹ്മണ്യന്‍, കുഞ്ഞി, ഗീത കനത്ത മഴയിലും രക്ഷാദൗത്യം തുടര്‍ന്നു.കുട്ടികളടക്കം 19 പേരെ രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രമായ നിര്‍മല ഹയര്‍ സെക്കന്ററി സ്‌ക്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.തുടര്‍ന്ന് രക്ഷാ ദൗത്യത്തിനിടെ രാവിലെ കുഞ്ഞിയുടെ മൃതദേഹം വീടിന് സമീപത്തെ മണ്ണിനടിയില്‍ നിന്നും കണ്ടെത്തി. പിന്നീട് ഗീതയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി.10 മണിയോടെ മിഥുന്റെ മൃതദേഹവും കണ്ടെത്തി.സുബ്രഹമണ്യന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.


Top News

പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.... ഇനി പമ്ബയില്‍ നിന്നും ശബരിമല സന്നിധാനത്തേക്ക് വഴി പുതുക്കി നിശ്ചയിക്കേണ്ട സ്ഥിതി ; കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ പമ്ബ വഴിമാറിയൊഴുകുന്നു.... താരപ്പകിട്ടില്ലാതെ അഞ്ചു ദിവസമായി ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിറസാന്നിധ്യമായി യുവതാരം ടൊവീനോ തോമസ്.... മുഖ്യ മന്ത്രിയുടെ അറിവോടെയാണ് താന്‍ ജനീവിയയിലേക്ക് പോയത് എന്ന ശശിതരൂര്‍ എം പി യുടെ വാദം പൊളിയുന്നു!.... കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണ പരീക്ഷകള്‍ റദ്ദാക്കാന്‍ ഉള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.... പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ.... രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട വേണ്ടെന്ന് സുപ്രിം കോടതി വിധിച്ചു.... കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള പ്രളയജലം അതിശക്തമായി തോട്ടപ്പള്ളി സ്പില്‍വേയിലെയ്ക്ക് ഒഴുകുന്നു.... നടി കീര്‍ത്തി സുരേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി !.... പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്രറിയേറ്റ് ജീവനക്കാരുടെ അവധി ഒരു ദിവസം മാത്രമായി വെട്ടിച്ചുരുക്കാന്‍ ആലോചന.... കേരളത്തിലെ സ്ഥിതി ശാന്തമായ സാഹചര്യത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഇന്നുണ്ടാകും.... നഗരത്തിലുള്ള എടിഎം കൌണ്ടറുകളില്‍ രാത്രി ഒമ്ബത് മണിക്ക് ശേഷവും ഗ്രാമങ്ങളില്‍ വൈകുന്നേരം ആറിന് ശേഷവും പണം നിറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.... പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ; ഓ​ഗ​സ്റ്റ് 30ന്.... മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.... മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന് .... കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറുംമുമ്ബ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... പ്രളയത്തില്‍ പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.... കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം !.... വെട്ടുകാട് ചർച്ചിന്റെ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുന്നു......
FLASH NEWS