കനത്ത മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആലുവയില്‍ സൈന്യമെത്തി

235 10/08/2018 admin
img

ആലുവ: കനത്ത മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആലുവയില്‍ സൈന്യമെത്തി. ആര്‍മി എന്‍ഞ്ചിനിയറിംഗ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് എത്തിയത്. പെരിയാറിന് മുകളില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാല്‍ ചെറുതോണി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2401.72 അടിയായി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിരുന്നു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്‌ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.


കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി.... കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ കെട്ടിലുംമട്ടിലും മുഖം മിനുക്കി.... അപകടപ്പെടുത്തുന്നതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ വീഡിയോ നിരോധിക്കാനൊരുങ്ങി യൂട്യൂബ്.... ഇത്തവണത്തെ കുംഭമേളയില്‍ ചരിത്രമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ പുണ്യ സ്‌നാനം.... ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ അമ്മയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.... കേരളത്തില്‍ ത്രിപുയല്ല രാജസ്ഥാനും ഛത്തീസ്ഗഢും മധ്യപ്രദേശുമാണ് ആവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.... ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് ; ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പൂര്‍ണമായും പരാജയപെട്ടു.... മകന്റെ ആത്മാവാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് അമ്മ.... കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്റെ കുടുംബ വീട്‌ അടിച്ചു തകര്‍ത്തു.... ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്.... ലെനിന്‍ രാജേന്ദ്രന്റേത്‌ വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്ത സിനിമകള്‍: എം മുകുന്ദന്‍.... ശബരിമലയില്‍ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍.... യുവതിയെ സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി.... ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.... പ്രിയ പ്രകാശ് വാരിയര്‍ നായികയാകുന്ന ചിത്രം 'ശ്രീദേവി ബംഗ്ലാവ്' വിവാദത്തില്‍.... കോഹ്‌ലിയുടെ മാസ്മരിക ഇന്നിംഗ്‌സ്: പ്രശംസയുമായി ഷെയ്ന്‍ വോണ്‍.... ആയിരം രൂപയ്ക്ക് ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങി, 97,500 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി.... കെഎസ‌്‌ആര്‍ടിസി പണിമുടക്ക‌്; യൂണിയനുകളുമായി ഇന്ന‌് ചര്‍ച്ച.... ബത്തേരിയില്‍ പശുക്കളെ കടിച്ചുകൊന്ന കടുവയെ പിടിച്ചു....
FLASH NEWS