പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി ; 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു !

136 11/08/2018 admin
img

തൃശൂര്‍: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി, സംഭവം തൃശൂരില്‍. സംഭവത്തില്‍ പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയുടെ ബന്ധുകൂടിയായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ 17കാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി തയ്യാറായി. ഗര്‍ഭത്തെ കുറിച്ച്‌ ഇന്റര്‍നെറ്റില്‍ പരിശോധിച്ചശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയോടൊപ്പം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. ഇവര്‍ ചെന്നൈയില്‍ എത്തിയെങ്കിലും ഗര്‍ഭം അലസിപ്പിക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാതെ തൊഴിലാളിയുടെ കൂടെ അയാളുടെ സംസ്ഥാനത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയേയും തൊഴിലാളിയേയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് ബന്ധുവായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


Top News

വിദേശ പൗരത്വം നേടാനായി ഇന്ത്യന്‍ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ പകര്‍ന്നു കൊണ്ട് ഇരട്ടപൗരത്വബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ശശി തരൂര്‍ എം പി.... യൂണിവേഴ്‍സിറ്റി കോളേജിലെ യൂണിറ്റ് റൂമില്‍ നിന്ന് ഉത്തരക്കടലാസ് കെട്ടുകള്‍ പിടിച്ചെടുത്തതില്‍ ദുരൂഹത ഉണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെകെ സുമ.... സം​സ്ഥാ​ന​ത്തെ പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.... ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പോസ്റ്റിട്ട യുവനേതാവിന് തടവും പിഴയും ശിക്ഷ.... യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്ത് നടത്തിയ പ്രതിയുടെ വീട്ടില്‍നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.... യുവ നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി.... കേരളത്തില്‍ ചില ജില്ലകളില്‍ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത .... ശബരിമല ക്ഷേത്രത്തില്‍ ഹിന്ദു മതസ്ഥരല്ലാത്തവരെ വിലക്കണമെന്ന തൃശ്ശൂര്‍ സ്വദേശിയുടെ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി : യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്നും കോടതി ഹര്‍ജിക്കാരനോട് !!.... റെയില്‍വേ കോച്ചുകളുടെ നിര്‍മ്മാണം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനം.... എണ്‍പത് വയസ് പിന്നിട്ട അച്ഛന് ചോറൂണ് നടത്തി മക്കള്‍.... യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പൊലീസ് നിയമോപദേശം തേടും.... യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മം; പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ന്ന് ഗ​വ​ര്‍​ണ​റെ കാ​ണും.... കാലിഫോര്‍ണിയയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ സ്ഫോടനം; ഒരു മരണം.... മാസപൂജ സമയത്ത് നിലയ്ക്കലില്‍നിന്ന് പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ ഹൈക്കോടതി നിര്‍ദേശം .... വ്യോമ നിരോധനം നീക്കി പാകിസ്ഥാന്‍; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി.... ശക്തമായ മഴയില്ലെങ്കില്‍ 15 ദിവസത്തിനകം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും: മന്ത്രി എം എം മണി.... യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി- മുഖ്യമന്ത്രി.... നേപ്പാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മരണ സംഖ്യ ഉയരുന്നു.... ബി.ജെ.പി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും കോടതി വളപ്പില്‍ ആക്രമിച്ചു.... അഭയക്കേസില്‍ ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സ്‌റ്റെഫിക്കും വീണ്ടും തിരിച്ചടി....
FLASH NEWS