ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊലീസുകാര്‍ക്കായി പണപ്പിരിവ് നടത്തുന്നതിനെ വിലക്കി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

120 11/08/2018 admin
img

തിരുവനന്തപുരം; ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊലീസുകാര്‍ക്കായി പണപ്പിരിവ് നടത്തുന്നതിനെ വിലക്കി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശിക്ഷിക്കപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനുമാണ് പിരിവ് നടത്തുന്നത്. എല്ലാ ഉദ്യോഗസ്ഥരേയും നേരിട്ട് പോയി കണ്ടാണ് പിരിവ്. ഇത് അറിഞ്ഞതോടെയാണ് ഡിജിപി വിലക്കുമായി രംഗത്തെത്തിയത്. പിരിവ് നടത്തുന്നത് ക്രമവിരുദ്ധമാണെന്ന് ഡിജിപി പറഞ്ഞു. കോടതി ശിക്ഷിച്ച പ്രതികള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നതു ശരിയല്ലെന്നു അദ്ദേഹം വ്യക്തമാക്കി. പൊലീസുകാരുടെ ശമ്ബളത്തില്‍നിന്നു നേരിട്ടു പണം പിടിക്കാന്‍ ഒരു യൂണിറ്റ് മേധാവിയും അനുവാദം നല്‍കരുത്. ഇത്തരം പണപ്പിരിവിനെ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നുമാണ് ബെഹ്‌റയുടെ ഉത്തരവ്. എന്നാല്‍ പൊലീസുകാരുടെ ശമ്ബളത്തില്‍നിന്നു നേരിട്ടു പണം പിടിക്കുന്നതിനു പകരം അസോസിയേഷന്‍ ഭാരവാഹികള്‍ അവരെ നേരില്‍ കണ്ടു ഫണ്ട് പിരിവു തുടരുന്നുണ്ട്. ശിക്ഷിക്കപ്പെട്ട അഞ്ചുപേരില്‍ സര്‍വീസിലുണ്ടായിരുന്ന സിറ്റി െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ എഎസ്‌ഐ കെ.ജിതകുമാര്‍, നര്‍കോടിക് സെല്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.വി.ശ്രീകുമാര്‍ എന്നിവരെ വധശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ സേനയില്‍നിന്നു പുറത്താക്കാന്‍ ഉത്തരവിട്ടിരുന്നു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ടി.അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കു മൂന്നുവര്‍ഷം തടവും പിഴയുമാണു ശിക്ഷ. എന്നാല്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഡിജിപിയുടെ വിലക്കുണ്ടെങ്കിലും പ്രതികളെ സഹായിക്കാന്‍തന്നെയാണ് അസോസിയേഷനുകളുടെയും ഒരു വിഭാഗം പൊലീസുകാരുടെയും തീരുമാനം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കേസ് നടത്താന്‍ വലിയ തുക വേണ്ടിവരുന്നതിനാലാണ് പിരിവ് നടത്തുന്നത്.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS