News


Posted 20/08/2018

പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌

കൊച്ചി: പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌. ഭൂരിഭാഗം ആളുകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ചുരുക്കം ചില മേഖലകളില്‍ മാത്രമാണ് ഇനിയും ആളുകള്‍ ഒറ്റപ്പെട്ട് കഴിയുന്നത്. ഷോളയാര്‍ ഡാമില്‍ 8 കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ്‌ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഉടന്‍ പുറത്തെത്തിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഹെലികോപ്ടര്‍ ഉപയോഗിച്ചായിരിക്കും ഇവരെ രക്ഷപ്പെടുത്തുക. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം രണ്ട് ദിവസങ്ങള്‍ കൂടി നീളും. ചെറുവള്ളങ്ങളിലായിരിക്കും ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പാണ്ടിനാട് കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ പുറത്തെത്തിക്കും. ഈ പഞ്ചായത്തിലെ 4 വാര്‍ഡുകള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണുള്ളത്. പമ്ബയാറ് മുറിച്ച്‌ കടക്കുക എന്നതാണ് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തെ പ്രയാസകരമാക്കുന്നത്. പലസ്ഥലത്തും ഗതാഗത മാര്‍ഗ്ഗങ്ങള്‍ പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കാലടിയിലടക്കം നിരവധി റോഡുകള്‍ അടിയന്തരമായി നന്നാക്കുന്നുണ്ട്. എറണാകുളത്ത് ഏകദേശം നാലര ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ ഉള്ളത്. പ്രളയത്തിന്റെ ആദ്യഘട്ടം ഏകദേശം പൂര്‍ത്തിയായി എന്ന് പറയാനാകും. ഇനി രണ്ടാം ഘട്ടമാണ് നടപ്പിലാക്കാനുള്ളത്. രണ്ടാം ഘട്ടത്തില്‍ പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുക എന്നതാണ് ശ്രമകരമായ ജോലി. വീടുകള്‍ പലതും നാമാവശേഷമായി പോയി. തിരിച്ച്‌ കിട്ടിയതെല്ലാം താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. അതുപോലെ, രോഗങ്ങള്‍ കേരളം നേരിടാന്‍ പോകുന്ന വലിയ ദുരന്തമായിരിക്കും.
Views: 246
Create Date: 20/08/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more