പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം !

43 20/08/2018 admin
img

ചെന്നൈ: കേരളത്തിന് കൈത്താങ്ങായി വീണ്ടും അയല്‍ക്കാര്‍. പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം കൈമാറിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. 11 ലോറി നിറയെ അവശ്യസാധനങ്ങളുമായി അതിര്‍ത്തി ചെക്ക് പോസ്റ്റായ കമ്ബംമെട്ടിലെത്തിയ പനീര്‍ശെല്‍വം സാധനങ്ങളെല്ലാം ഇടുക്കി ആര്‍ഡിഒ എംപി വിനോദിന് കൈമാറി. 30 ലക്ഷം രൂപയുടെ സാധനങ്ങളാണ് പനീര്‍ശെല്‍വം കേരളത്തിന് നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരും, തേനി ജില്ലയിലെ എഐഎഡിഎംകെ പ്രവര്‍ത്തകരും ചേര്‍ന്ന് ശേഖരിച്ച സാധനങ്ങളാണിവ. ഇത് കൂടാതെ തേനി തഹസില്‍ദാര്‍ ആറ് വാഹനങ്ങള്‍ നിറയെ അവശ്യ സാധനങ്ങള്‍ ബോഡിമെട്ട് വഴി ഉടുമ്ബന്‍ചോല താലൂക്ക് ഓഫീസിലും എത്തിച്ചു. 15 ടണ്‍ അരി, രണ്ട് ടണ്‍ വീതം ആട്ട, മൈദ, ഒന്നര ടണ്‍ വീതം പരിപ്പ്, പയര്‍, മൂന്ന് ടണ്‍ പഞ്ചസാര, 1000 ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട് ടണ്‍ വീതം പാല്‍പ്പൊടി, തേയില, അഞ്ച് ടണ്‍ പച്ചക്കറികള്‍ തുടങ്ങിയവ കൈമാറിയവയില്‍ ഉള്‍പ്പെടുന്നു. ഭക്ഷ്യവസ്തുക്കള്‍ വിവിധ പ്രദേശങ്ങിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ റവന്യു വകുപ്പ് നേരിട്ട് എത്തിക്കും. 'കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. തമിഴ്‌നാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ കേരളം തന്ന സഹായം ഞങ്ങള്‍ ഓര്‍ക്കുന്നു. പ്രളയം മൂലം ബുദ്ധിമുട്ടുന്ന മലയാളികളോടൊപ്പം തമിഴ്‌നാട് സര്‍ക്കാരും, എഐഎഡിഎംകെയും പങ്കു ചേരുന്നു. സഹായങ്ങള്‍ ഇനിയും തുടരും' പനീര്‍ശെല്‍വം പറഞ്ഞു. നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് 5 കോടി നല്‍കിയിരുന്നു. ഡിഎംകെ അധ്യക്ഷന്‍, നടന്‍മാരായ കമലഹാസന്‍, സൂര്യ, കാര്‍ത്തി തുടങ്ങിയവരും കേരളത്തിനായി സഹായഹസ്തം നീട്ടിയിരുന്നു.


ദുരിതാശ്വാസനിധിയിലേക്ക് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ 3.49 കോടി രൂപ കൈമാറി.... അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി.... കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി.... കണ്ണൂര്‍ മട്ടന്നൂരില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരെ കെ.എസ്.യുവിന്റെ അക്രമം.... കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.... മകളെ ശല്യപ്പെടുത്തുന്നതായി പരാതി നല്‍കി; പിതാവിനെ അക്രമികള്‍ തല്ലിക്കൊന്നു.... ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക കുറഞ്ഞെന്നാരോപിച്ചു എം.എം.മണിയുടെ രൂക്ഷവിമര്‍ശനം.... കള്ളപ്പണം വെളുപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ കേസ്.... പോ​ലീ​സി​ലെ 146 ത​സ്തി​ക​ള്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക്.... സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയില്‍.... 2018ലെ സ്കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം.... കൃത്യ സമയത്ത് ശമ്ബളം കൊടുത്തില്ല, അക്കാദമിയിലെ ബസുമായി ഡ്രൈവര്‍ മുങ്ങി.... അമ്മയ്ക്ക് വീണ്ടും കത്ത് തീരുമാനം ഒരാഴ്ചയ്ക്കകം വേണമെന്ന് നടിമാര്‍.... സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി.... ബാര്‍ കോഴക്കേസില്‍ എത്രയും വേഗം തുടരന്വേഷണം നടത്താനുള്ള അനുമതി സര്‍‌ക്കാര്‍ നല്‍കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.... രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന.... കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.... പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകള്‍ നല്‍കി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ !.... ലവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിനടിയില്‍പ്പെട്ട് മരിച്ചു.... ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ....
FLASH NEWS