മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന്


നെന്മാറ: പ്രളയദുരിതത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കെ സൈബര്‍ ലോകത്ത് പല വിധത്തിലുള്ള വ്യാജവാര്‍ത്തകളും പ്രചരിക്കുകയുണ്ടായി. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നവയായിരുന്നു ഇത്തരം സന്ദേശങ്ങള്‍. ഇങ്ങനെ വ്യാജസന്ദേശം വ്യാപകമായി പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ചയാളാണ് അറസ്റ്റിലായത്. നെന്മാറ സ്വദേശി അശ്വിന് ബാബു(19)വിനെയാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇത് വ്യാപകമായി പ്രചരിക്കുകയും ജനങ്ങള്‍ ഭീതിയിലാകുകയും ചെയ്തിരുന്നു. തുടര്‍ന്ന്, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.