സി.പി.എം വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ കാവിക്കോട്ടയായ രാജസ്ഥാനിലെ കാമ്ബസുകളില്‍ ശുഭ്ര പതാക പാറിച്ചതില്‍ ഞെട്ടി ആര്‍.എസ്.എസ് നേതൃത്വം

158 13/09/2018 admin
img

ജയ്പൂര്‍: സി.പി.എം വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ കാവിക്കോട്ടയായ രാജസ്ഥാനിലെ കാമ്ബസുകളില്‍ ശുഭ്ര പതാക പാറിച്ചതില്‍ ഞെട്ടി ആര്‍.എസ്.എസ് നേതൃത്വം. എസ്.എഫ്.ഐ സംസ്ഥാനത്ത് വളരുന്നത് അപകടകരമാണെന്നും ശക്തമായ ഇടപെടല്‍ നടത്തണമെന്നും സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ കാമ്ബസുകളില്‍ ഭൂരിപക്ഷവും ഇപ്പോഴും എ.ബി.വി.പി നിയന്ത്രണത്തിലാണെന്ന വിദ്യാര്‍ത്ഥി പരിഷത്ത് നേതാക്കളുടെ വാദം ആര്‍.എസ്.എസ് മുഖവിലക്കെടുത്തിട്ടില്ലന്നാണ് ലഭിക്കുന്ന സൂചന. എ.ബി.വി.പി നേതൃതലത്തില്‍ ഉടന്‍ തന്നെ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. സംസ്ഥാന നിയമസഭയിലേക്ക് ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.എഫ്.ഐ വിജയത്തെ സോഷ്യല്‍ മീഡിയകളില്‍ തരംഗമാക്കുന്നത് ബി.ജെ.പി നേതൃത്വത്തിന്റെയും ഉറക്കം കെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ് കാമ്ബസുകളില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. സ്വതന്ത്രരെ അടക്കം മുന്‍ നിര്‍ത്തി തന്ത്രപരമായാണ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെ എസ്.എഫ്.ഐ നേരിട്ടത്. കര്‍ഷക സമരം ഉയര്‍ത്തിയ തീജ്വാലയെ കാമ്ബസുകളിലേക്കു പടര്‍ത്തുന്നതിലും സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനം വിജയിച്ചു. ചെങ്കൊടിക്ക് വിജയിക്കാന്‍ പറ്റാത്ത സംസ്ഥാനങ്ങളില്‍ പോലും വെന്നിക്കൊടി പാറിക്കുമെന്ന പഴയ ചരിത്രം എസ്.എഫ്.ഐ രാജസ്ഥാനിലും ഇത്തവണ ശക്തമായിതന്നെ തെളിയിച്ചു. 40 -ല്‍ ഏറെ സ്വകാര്യ കോളജുകളിലും 10-ല്‍ ഏറെ സര്‍ക്കാര്‍ കോളജുകളിലും ആണ് എസ്.എഫ്.ഐ അട്ടിമറി വിജയം നേടിയത്. 35 കോളേജുകളില്‍ മുഴുവന്‍ പാനലിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. രാജസ്ഥാന്‍ സര്‍വകലാശാല യൂണിയന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എസ്.എഫ്.ഐ പിന്തുണയില്‍ മത്സരിച്ച വിനോദ് ഝഖാദ് 1,860 വോട്ടുകള്‍ക്ക് വിജയിച്ചതാണ് സംഘ പരിവാറിന് കനത്ത പ്രഹരമായത്. ഇവിടെ ദയനീയമായാണ് എ.ബി.വി.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലും എ.ബി.വി.പി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മീനാല്‍ ശര്‍മ്മ മാത്രമാണ് സര്‍വകലാശാലാ യൂണിയനിലെ എ.ബി.വി.പിയുടെ ഏക പ്രതിനിധി. ബിക്കാനീര്‍ സര്‍വകലാശാലാ യൂണിയന്‍ വൈസ് പ്രസിഡന്റായി എസ്.എഫ്.ഐയിലെ രാഹുല്‍ ശര്‍മ 53 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഹനുമാന്‍ഗഢിലെ എന്‍എംപിജി സര്‍ക്കാര്‍ കോജേളിലും എന്‍ബിഡി സര്‍ക്കാര്‍ കോജേളിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്‌എഫ്‌ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു. യഥാക്രമം രാജു ഖാന്‍, സര്‍ജിത് ബെനിവാല്‍ എന്നിവരാണ് ജയിച്ചത്. ഇവിടെ ആറ് സ്വകാര്യ കോജേളുകളിലും എസ്‌എഫ്‌ഐ വിജയം നേടി. ഝുഝുനുവിലെ മൊറാര്‍ക്ക സര്‍ക്കാര്‍ കോളേജില്‍ എസ്‌എഫ്‌ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പങ്കജ് ഗുജാര്‍ ജയിച്ചു. ജോഥ്പൂരിലെ ഫാലോഡി സര്‍ക്കാര്‍ കോജേളില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി സോഹന്‍ ലാല്‍ ബിഷ്ണോയ് ജയിച്ചു. ചുരു ജില്ലയിലെ കോളേജുകളിലും എസ്.എഫ്.ഐയ്ക്കാണ് മുന്നേറ്റം.


ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടു കൂടി തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.... കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി.... കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ കെട്ടിലുംമട്ടിലും മുഖം മിനുക്കി.... അപകടപ്പെടുത്തുന്നതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ വീഡിയോ നിരോധിക്കാനൊരുങ്ങി യൂട്യൂബ്.... ഇത്തവണത്തെ കുംഭമേളയില്‍ ചരിത്രമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ പുണ്യ സ്‌നാനം.... ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ അമ്മയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.... കേരളത്തില്‍ ത്രിപുയല്ല രാജസ്ഥാനും ഛത്തീസ്ഗഢും മധ്യപ്രദേശുമാണ് ആവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.... ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് ; ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പൂര്‍ണമായും പരാജയപെട്ടു.... മകന്റെ ആത്മാവാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് അമ്മ.... കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്റെ കുടുംബ വീട്‌ അടിച്ചു തകര്‍ത്തു.... ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്.... ലെനിന്‍ രാജേന്ദ്രന്റേത്‌ വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്ത സിനിമകള്‍: എം മുകുന്ദന്‍.... ശബരിമലയില്‍ യുവതികളെ തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍.... യുവതിയെ സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി.... ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.... പ്രിയ പ്രകാശ് വാരിയര്‍ നായികയാകുന്ന ചിത്രം 'ശ്രീദേവി ബംഗ്ലാവ്' വിവാദത്തില്‍.... കോഹ്‌ലിയുടെ മാസ്മരിക ഇന്നിംഗ്‌സ്: പ്രശംസയുമായി ഷെയ്ന്‍ വോണ്‍.... ആയിരം രൂപയ്ക്ക് ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങി, 97,500 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി.... കെഎസ‌്‌ആര്‍ടിസി പണിമുടക്ക‌്; യൂണിയനുകളുമായി ഇന്ന‌് ചര്‍ച്ച....
FLASH NEWS