News


Posted 14/09/2018

പ്രളയ ദുരിതാശ്വാസ തുക ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം

കൊല്ലം: പ്രളയ ദുരിതാശ്വാസ തുക ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം. വീടിനുള്ളില്‍ ദിവസങ്ങളോളം വെള്ളം കെട്ടി നിന്നവര്‍ക്കും വീട് വിണ്ട് കീറിയവര്‍ക്കും ധനസഹായം ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി ബിന്ദുവിന്റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട്. ഓഗസ്റ്റ് 16 ലെ ബിന്ദുവിന്റെ വീട് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. വീടിന് ചുറ്റും വെള്ളം. മുറിക്കകത്തും വെള്ളം കയറി. തൊഴുത്തും മറ്റും നശിച്ചു. പ്രളയമെടുത്ത തെങ്ങും ഇരുചക്രവാഹനവുമൊക്കെ ഇപ്പോഴും പറമ്ബില്‍ കാണാം. ധനസഹായം അനുവദിക്കാന്‍ പടിഞ്ഞാറേ കല്ലട വില്ലേജിന് പക്ഷേ ഈ തെളിവുകളൊന്നും പോര. രേഖകള്‍ സമര്‍പ്പിച്ചിട്ടും രക്ഷയില്ലെന്ന് ബന്ദു പറയുന്നു. കല്ലടയാറിന് തീരത്ത് ഇങ്ങനെ നിരവധി വീടുകളുണ്ട്. സുദര്‍ശനന്റെ വീടിന്റെ പുറക് വശം വെള്ളം കയറി നശിച്ചു. ജോയിയുടെ വീട് വിണ്ട് കീറി. ഇത്തരത്തില്‍ നിരവധി വീടുകളെ തഴഞ്ഞ് ആകെ 430 പേര്‍ക്കാണ് പടിഞ്ഞാറ കല്ലട വില്ലേജില്‍ നിന്നും സഹായം നല്‍കിയത്.
Views: 522
Create Date: 14/09/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more