ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ്: സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് രമേശ് ചെന്നിത്തല

48 14/09/2018 admin
img

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ജീവനക്കാരില്‍ നിന്ന് സര്‍ക്കാര്‍ നടത്തുന്ന നിര്‍ബന്ധിത പിരിവിനെതിരെ ഭരണകക്ഷി യൂണിയനുകളില്‍ നിന്ന് കൂടി വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന്റെ അടിത്തറ തകര്‍ത്ത ഇത്രയും ഭീമമായ പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ ലോകത്തെങ്ങുമുള്ള നല്ല മനുഷ്യര്‍ സ്വമേധയാ മുന്നോട്ട് വരുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണി പ്രയോഗിച്ച്‌ ഗുണ്ടാ പിരിവ് നടത്തുന്നത് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്ന് ഓര്‍ക്കണം. ഇത് സഹായിക്കാന്‍ മുന്നോട്ട് വരുന്നവരുടെ മനസിനെ മടുപ്പിക്കും. ഒത്തൊരുമിച്ചുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തെ അത് ബാധിക്കും.ജീവനക്കാര്‍ സ്വമേധയാ സംഭാവന നല്‍കാന്‍ തയ്യാറാണ്. അതിന് അനുവദിക്കാതെ അവരെ സ്ഥലം മാറ്റിയും മറ്റും ഭീഷണിപ്പെടുത്തി പണംപിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ജീവനക്കാരുടെ പൊതു വികാരമാണ് ഭരണകക്ഷി യൂണിയനായ സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ നേതാവ് അനില്‍രാജിന്റെ പ്രതിഷേധത്തിലും ഫേസ്ബുക്ക് പോസ്റ്റിലും കണ്ടത്. രൂക്ഷമായ വിലക്കയറ്റവുംജീവിതച്ചിലവിലെ വര്‍ദ്ധനയും കാരണംതാഴെത്തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്ബോള്‍ അവരെ ഭീഷണിപ്പെടുത്തി പിഴിയുന്നത് ശരിയല്ല. ധൂര്‍ത്തും പാഴ്ചിലവുകളുംനിയന്ത്രിക്കാന്‍ ഈ വിഷമ ഘട്ടത്തില്‍ പോലും തയ്യാറല്ലാത്ത സര്‍ക്കാരാണ് ജീവനക്കാരെ പിഴിയുന്നത്. സംഭാവന പിരിക്കുന്നതല്ലാതെ അതിന്റെ ചിലവിടല്‍സുതാര്യമാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരുമാണിത്. പ്രളയം കഴിഞ്ഞ് ഒരു മാസമെത്തിയിട്ടും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നഷ്ടത്തിന്റെ കണക്ക് തയ്യാറാക്കാനോ കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കാനോ കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരെ പോക്കറ്റടിക്കാനാണ് ഉത്സാഹം കാട്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Top News

ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് വിശ്രമിക്കാനായി വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കിയതായി ആരോപണം.... പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മ വിവാഹിതനായി.... വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.... ശബരിമല ദര്‍ശനത്തിനായി എത്തിയ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം‍ ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു.... ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്‌ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്‌ണന്‍.... പൊലീസിന്റെ കര്‍ശന നിലപാടുകള്‍ കാരണം തിരക്കൊഴിഞ്ഞ ഇടമായി ശബരിമല !.... ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കന്‍ സാവകാശം തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.... പ്രതിഷേധക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി.... ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന് അറസ്റ്റ് വാറണ്ട്.... ഗൂഗിള്‍ സെര്‍ച്ച്‌ റിസല്‍ട്ടില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുംവിധം ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ എത്തുന്നു.... പ്രളയമുണ്ടായതിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയതെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.... ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‍നാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി തമിഴ് സൂപ്പര്‍ താരങ്ങള്‍.... തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കൊ​ടു​ങ്കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മുന്നറിയിപ്പ് നല്‍കി.... കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്.... സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി പ്രതികരിച്ച്‌ അമിത് ഷാ രംഗത്ത്.... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ വെട്ടേറ്റ നിലയില്‍ !.... ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധാജ്ഞ ലംഘിക്കുന്നതിനായി യു‍ഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്.... തേങ്ങ എറിയുന്നതിന് ഇടയില്‍ തീര്‍ഥാടകന്റെ 5000 രൂപ ആഴിയില്‍ വീണു ; അഗ്നിരക്ഷാ സേന രക്ഷകരായിയെത്തി !.... ശബരിമല സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരില്‍ 69 പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു !....
FLASH NEWS