News


Posted 18/09/2018

രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 9 പൈസയുമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് പെട്രോളിന് ഇന്നലെ 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയായി. ഡീസലിന് 78.98 രൂപയിലുമെത്തി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 84.34 രൂപയും ഡീസലിന് 77.39 രൂപയുമാണ് ഈടാക്കുന്നത്. കൊച്ചിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 84.08 രൂപയും 77.73 രൂപയുമാണ്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.16 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുബൈയില്‍ പെട്രോള്‍ 89.54 രൂപയിലും ഡീസല്‍ 78.42 രൂപയിലുമെത്തി. മുംബൈയിലെ പര്‍ഭാനിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.15 രൂപയാണ്. മഹാരാഷ്ട്രയിലെ 12 ഇടങ്ങളില്‍ ഇന്ധനവില 90ന് മുകളിലാണ്. ഇന്ധനവില കുതിച്ചുയരുന്നതോടെ വില നിയന്ത്രിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്ബോള്‍ സര്‍ക്കാരും കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയരുകയാണെങ്കിലും അത് മറ്റ് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം നഷ്ടം നോക്കാതെ കര്‍ണാടക സര്‍ക്കാര്‍ ഇന്ധന വിലയില്‍ കുറവ് വരുത്തി. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ പ്രഖ്യാപിച്ചു. നേരത്തെ ആന്ധ്രാപ്രദേശും, പശ്ചിമ ബംഗാളും രാജസ്ഥാനും ഇന്ധനവില കുറച്ചിരുന്നു.
Views: 384
Create Date: 18/09/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more