കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ

51 21/09/2018 admin
img

ശ്രീനഗര്‍: കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ. വിഷയത്തില്‍ പ്രതിഷേധിച്ച്‌ കൂട്ടരാജിക്കൊരുങ്ങിയിരിക്കുകയാണ് കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരും. വിയറ്റ്‌നാം പ്രസിഡന്റിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്‌. എന്നാല്‍ കശ്മീരില്‍ ആക്രമണത്തില്‍ മരിച്ച പൊലീസുകാരെക്കുറിച്ച്‌ പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനോ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങോ ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. 2014 ന് മുന്‍പ് സൈനികരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മോദി പറഞ്ഞ വീഡിയോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ചിലര്‍ വിമര്‍ശിച്ചിരിക്കുന്നത്. യു.പി.എ സര്‍ക്കാരിന് കീഴില്‍ കശ്മീരില്‍ ക്രമസമാധാന നില തകര്‍ന്നെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിന് കീഴില്‍ ജമ്മുകശ്മീര്‍ കലാപഭൂമിയായെന്നും ജവാന്‍മാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമായിരുന്നു അന്നത്തെ വീഡിയോയില്‍ മോദി പറഞ്ഞിരുന്നത്. ഇപ്പോള്‍ മോദി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചു. ഒന്നുമില്ലെങ്കിലും ഒരു അനുശോചനമെങ്കിലും അറിയിക്കാമെന്നായിരുന്നു പലരും കുറിച്ചത്. 'പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ രാജിവെക്കുന്നു. എന്തുകൊണ്ടാണ് എന്നിട്ടും ഒരക്ഷരം പോലും മിണ്ടാന്‍ മോദി തയ്യാറാകാത്തത്? ഇതില്‍ അപലപിക്കാന്‍ അദ്ദേഹം മടിക്കുന്നത് എന്തുകൊണ്ടാണ്?' ഡോ. ലുട്ടാപ്പി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തി. ബി.ജെ.പി എന്നത് 'ഭാരതീയ ജോക്ക് പാര്‍ട്ടി'യായി മാറിയെന്നായിരുന്നു ട്വിറ്ററില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ കേശവ് ചന്ദ് യാദവ് കുറിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫ്ളോപ് ബ്ലോക് ബസ്റ്റര്‍ പോളിസികള്‍ തയ്യാറാക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരിഹാസം. ജമ്മു-കശ്മീരില്‍ പൊലീസുകാര്‍ ക്രൂരമായി കൊല്ലപ്പെട്ട ഈ ദിവസം മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റുകള്‍ വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ദയ് ക്വാങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. എന്നിട്ടും ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ തയ്യാറാവാതിരുന്ന മോദിയുടെ നടപടിയാണ് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്.


ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്.... മലകയറ്റം കഠിനം; പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ തിരിച്ചിറക്കി.... തൊട്ടടുത്തെ അമ്ബലത്തില്‍ പോകാത്തവരാണ് മലകയറന്‍ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി.... തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്കില്ല.... കേ​ര​ളം ന​ന്നാ​വേ​ണ്ട എ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി....
FLASH NEWS