സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം

103 22/09/2018 admin
img

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം. ഗതാഗത നിയമ ലംഘനങ്ങളെക്കുറിച്ച്‌ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് വ്യാപകമായ പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് പൊലീസ് സേനയ്ക്കു നിര്‍ദേശം നല്‍കുന്നതെന്ന് ഡിജിപി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, ഹെല്‍മറ്റ് വച്ചിട്ടുണ്ടെങ്കിലും ചിന്‍ സ്ട്രാപ് ഇടാതെയുള്ള യാത്ര എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇടതുവശത്തൂകൂടെയുള്ള ഓവര്‍ടേക്കിങ്, വണ്‍വേ തെറ്റിച്ചുള്ള ഡ്രൈവിങ്, രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെയുള്ള അലക്ഷ്യമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരെയും നടപടിക്കു നിര്‍ദേശമുണ്ട്. സീബ്രാ ലൈന്‍ മുറിച്ചു കടക്കുന്നവര്‍ക്കായി വാഹനം നിര്‍ത്തിക്കൊടുക്കാതിരിക്കല്‍, അമിത വേഗം, അപകടകരമായ ഓവര്‍ടേക്കിങ്, എതിര്‍വശത്തുനിന്നു വാഹനം വരുമ്ബോഴുള്ള ഓവര്‍ടേക്കങ്, റോഡിലെ മഞ്ഞ-വെള്ള വരകള്‍ക്കു പുറത്തുകൂടിയുള്ള ഡ്രൈവിങ്, സിഗ്നല്‍ തെറ്റിക്കല്‍, ലെയ്ന്‍ ട്രാഫിക് ചട്ടങ്ങള്‍ പാലിക്കാതിരിക്കുക എന്നിവയ്‌ക്കെതിരിയും നടപടി വരും. ട്രാഫിക് ബ്ലോക്കുകളില്‍ ക്യൂ പാലിക്കാതിരിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയുന്നതിന് ജില്ലാ പൊലീസ് മേധാവി ജാഗ്രത പാലിക്കണം. ട്രാഫിക് ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും പൊലീസ് മേധാവിയുടെ നിര്‍ദേശത്തിലുണ്ട്.


മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സരപരീക്ഷകള്‍ നടത്തിവരുന്നതെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍.... മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ !.... ഡിസ്‌പ്ലെയില്‍ ക്യാമറയുമായി സാംസങ്ങ്.... ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ്‌ വേള്‍ഡ്‌ സിനിമയില്‍ മലയാള ചിത്രമായ ' നവല്‍ എന്ന ജുവല്‍' എന്ന ചിത്രത്തിന്‌ 3 പുരസ്കാരങ്ങള്‍.... ഇന്ധന വിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി.... സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന എന്‍ജികെയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ !.... എസ്‌എന്‍ഡിപിയും എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസും വനിതാ മതിലിന്റെ ഭാഗമാകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.... ഫേസ്ബുക്ക് വഴി കുരുക്കിലാക്കി കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ; രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.... തലസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി.... തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ബി​ജെ​പി ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​നി​ടെ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്.... കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി.... കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷം.... പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കി പ്രശസ്ത ഇറാന്‍ ചലച്ചിത്രകാരനായ മജിദ് മജീദി തയ്യാറാക്കിയ 'മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്' കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിച്ചില്ല.... അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വര്‍ഗീയശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വമ്ബന്‍ തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചില്ല.... പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ച അ‌ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായി.... ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി.... കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.... റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു.... IFFK 2018 | SPACES OF SURVIVAL ; MEENA T PILLAI....
FLASH NEWS