ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്

86 22/09/2018 admin
img

കൊച്ചി: ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്. പരാതികള്‍ ഇനിയും ലഭിക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. തെളിവുകളും പരാതികളും ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്ബു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തിയിരുന്നു. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ച്‌ മുളയ്ക്കലിന്റെ രക്തസമ്മര്‍ദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അതേസമയം ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.


ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി.... കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.... റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു.... IFFK 2018 | SPACES OF SURVIVAL ; MEENA T PILLAI.... കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം.... ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍.... മേളയിൽ ആദ്യമായി ഹാം റേഡിയോ .... ഐഎഫ്‌എഫ്‌കെ ; പ്രേക്ഷക ഹൃദയം കീഴടക്കി കിം കി ഡക്ക് ഇത്തവണയും മേളയില്‍ കാഴ്ചവസന്തം ഒരുക്കി.... ഐഎഫ്‌എഫ്‌കെ മേളയില്‍ മത്സരിക്കാന്‍ അര്‍ജന്‍റീനയില്‍ നിന്നും രണ്ട് യുവതികള്‍ .... ഐഎഫ്‌എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ മനസു തുറന്ന് റസൂല്‍ പൂക്കുട്ടി.... ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോയ ടാഗോര്‍ തീയേറ്ററിലെ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ഇന്നു പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.... ഇന്ധനവില വീണ്ടും കുറഞ്ഞു.... ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്.... ദുരഭിമാനക്കൊലയ്‌ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി.... വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം.... അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ബിജെപിക്കെതിരായ വിശാല സഖ്യം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ദില്ലിയില്‍ യോഗം ചേരും.... ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു.... ആലപ്പുഴയില്‍ നടന്ന 59ാം മത്‌ സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാടിന്‌.... ശബരിമലയില്‍ നിരോധനാ‌ജ്ഞ നീട്ടുന്നത് സര്‍ക്കാര്‍ മനപൂര്‍വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഇതുവരെ ശബരിമല ചവിട്ടിയത് പത്ത് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ !....
FLASH NEWS