കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

62 22/09/2018 admin
img

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാല മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നുച്ചയ്ക്ക് 2.30 മുതല്‍ 24 ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡിയുടെ കാലാവധി. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നല്‍കണം എന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ തന്നെ വിടരുതെന്ന് ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ രക്ത സാമ്ബിളും ഉമീനീരും പൊലീസ് ബലമായാണ് ശേഖരിച്ചത് എന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. രാവിലെ മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. അതിനുശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാവിലെ മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രി പരിസരത്ത് ബിഷപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ബിഷപ്പിനെതിരെ കൂകി വിളിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ഇന്നലെ തൃപ്പൂണിത്തറയില്‍ നിന്നുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഷപ്പിനെ പൊലീസുകാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. യാത്രക്കിടയില്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും പൊലീസുകാരോട് ബിഷപ്പ് പറഞ്ഞു. തുടര്‍ന്നാണ് ബിഷപ്പിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം കോട്ടയത്തേക്ക് കൊണ്ടുവരും വഴിയായിരുന്നു ബിഷപ്പിന് രക്തസമ്മര്‍ദ്ദം കൂടിയത്.


ശ്രു​തി ഹ​രി​ഹ​ര​ന്‍റെ ലൈം​ഗീ​കാ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ അ​ര്‍​ജു​ന്‍.... ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്.... മലകയറ്റം കഠിനം; പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ തിരിച്ചിറക്കി.... തൊട്ടടുത്തെ അമ്ബലത്തില്‍ പോകാത്തവരാണ് മലകയറന്‍ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി.... തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്കില്ല....
FLASH NEWS