ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടില്‍ ഉറച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

176 10/10/2018 admin
img

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടില്‍ ഉറച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. വിശ്വാസികളുടെ വികാരത്തെ ബഹുമാനിക്കുന്നുണ്ട്. ഇത്തരം വിഷയത്തില്‍ എതിര്‍പ്പു സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍എസ്‌എസ് നിലപാടാണു ശരി. അല്ലാതെ തെരുവിലിറങ്ങി സമരം ചെയ്യലല്ല. സാമൂഹികമാറ്റങ്ങളുണ്ടായപ്പോഴെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണെന്നും ആരുമായും ചര്‍ച്ചയ്ക്കു തയാറാണ്. പക്ഷേ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ വിധി നേടിയെടുത്തത് ആര്‍എസ്‌എസ്സിന്റെ വനിതാ വിഭാഗമാണ്. 12 വര്‍ഷം ഇതിനായി കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കളാണ്. അനുകൂല വിധി സമ്ബാദിച്ചശേഷം ജനങ്ങളെ തെരുവിലിറക്കുന്നതും അക്രമം അഴിച്ചുവിടുന്നതും ശരിയല്ല. വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബിജെപിയാണെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, സ്ത്രീപ്രവേശനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കണ്ണൂരില്‍ ശബരിമല കര്‍മസമിതി പയ്യന്നൂര്‍ പെരുമ്ബ ദേശീയപാത ഉപരോധിച്ചു. വിവിധ ജില്ലകളില്‍ റോഡ് ഉപരോധ പ്രതിഷേധങ്ങളും പുരോഗമിക്കുകയാണ്. സ്ത്രീപ്രവേശനത്തിനെതിരെ എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര പന്തളത്ത് ആരംഭിച്ചു.


Top News

പുതിയ അധ്യനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രകള്‍ സുഗമവും കുറ്റമറ്റതും ആക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോ എന്ന് പേരിട്ട പുതിയ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്.... പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു എക്സിസ്റ്റ് പോളിനും കാണാന്‍ പറ്റാത്ത തരത്തിലുള്ള അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.... ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കെഎസ് ആര്‍ടിസി കൊട്ടാരക്കര ഡിപ്പോ.... ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും കെ.മുരളീധരന്‍ എം.എല്‍.എ.... ലൈവ് സ്ട്രീമിംഗിന് മേലുള്ള നിരീക്ഷണം ഫേസ്ബുക്ക് ശക്തമാക്കി.... ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനം.... മദ്യപിച്ച്‌ ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാല്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ : ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദ്ദേശം.... പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍.... ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും.... ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്ത് രണ്ടു ദിവസം മദ്യവില്‍പ്പന നിരോധിച്ചു.... തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ !.... ന‌ട‌നും നിര്‍മ്മാതാവും സംവിധായ‌ക‌നുമായ‌ പൃഥ്വിരാജിനെ ട്രോളി ഒരു അഡാര്‍ ല‌വ് സിനിമ‌യുടെ സംവിധായ‌ക‌ന്‍ ഒമ‌ര്‍ ലുലു.... റീപോളിംഗ് വിഷയത്തില്‍ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ ; കേരളത്തില്‍ കള്ളവോട്ട് നടക്കുന്നത് പതിവ്.... മോഹൻ‌ലാലിന് ഇന്ന് 59-ാം പിറന്നാള്‍ .... നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്.... കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും തേര്‍ഡ‌് പാര്‍ടി ഇന്‍ഷുറന്‍സ‌് പ്രീമിയത്തില്‍ ഗണ്യമായ വര്‍ധനവ‌ിന‌് ശുപാര്‍ശ.... തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം.... 12 ദിവസം നീണ്ടു നിന്ന യൂറോപ്യന്‍ സന്ദശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി.... തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തും.... നി​യ​ന്ത്ര​ണം വിട്ട ബു​ള്ള​റ്റ് മ​തി​ലി​ലി​ടി​ച്ച്‌ ഒരു മരണം....
FLASH NEWS