ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍

140 11/10/2018 admin
img

കോഴിക്കോട്: ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് പരസ്യമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. തുലാമാസ പൂജയ്ക്കായി ശബരിമല തുറക്കാനിരിക്കെയാണ് പത്തിനും 50 വയസിനുമിടയില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ ശബരിമല കയറുകയാണെങ്കില്‍ പമ്ബയില്‍ വെച്ചാകും തടയുകയെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരിക, ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നവംബര്‍ രണ്ടിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി 11ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് പുതിയബസ്റ്റാന്‍ഡ് പരിസരത്തും 13ന് കണ്ണൂര്‍ തളിപ്പറമ്ബ് രാജേശ്വരി ക്ഷേത്ര പരിസരത്തും 17ന് പമ്ബാതീരത്തും പ്രതിഷേധ കൂട്ടായ്മയും സദസും നാമജപവും ഭജനയും കര്‍പ്പൂരാധി ദീപം തെളിയിക്കലും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍, ജനറല്‍ കണ്‍വീനര്‍ രാമദാസ് വേങ്ങേരി, മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ചെയര്‍മാന്‍ സി.എസ്. നായര്‍, ശ്രീനാരായണഗുരു ധര്‍മ സേവാസംഘം ചെയര്‍പേഴ്‌സണ്‍ ഷൈജ കൊടുവള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS