മലയാള സിനിമാലോകം കാത്തിരിക്കുന്ന വിസ്‌മയ ചിത്രം രണ്ടാമൂഴം പ്രതിസന്ധിയില്‍

60 11/10/2018 admin
img

കോഴിക്കോട്: മലയാള സിനിമാലോകം കാത്തിരിക്കുന്ന വിസ്‌മയ ചിത്രം രണ്ടാമൂഴം പ്രതിസന്ധിയില്‍. തന്റെ തിരക്കഥ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് എം.ടിയെ പിന്തിരിപ്പിച്ചതെന്നാണറിവ്. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. തിരക്കഥ കൈമാറുമ്ബോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചേക്കും.വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് ചിത്രത്തിനായി താന്‍ തിരക്കഥ ഒരുക്കിയത്. എന്നാല്‍ തന്റെ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായില്ലെന്ന തോന്നലാണ് പിന്‍മാറ്റത്തിന് കാരണം. നാലുവര്‍ഷം മുമ്ബാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എം.ടി ആരോപിക്കുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വ്യവസായ ഭീമനായ ബി.ആര്‍.ഷെട്ടിയാണ്. 1000 കോടി മുതല്‍ മുടക്കില്‍ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാര്‍ അണിനിരക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാമൂഴത്തിനായി താന്‍ ഒരുവര്‍ഷം മാറ്റിവയ്‌ക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. 2019 ജൂലായില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും നിര്‍മാമാതാവ് ബി.ആര്‍.ഷെട്ടി ട്വിറ്ററില്‍ കുറിക്കുക കൂടി ചെയ്‌തതോടെ പ്രേക്ഷകരും ഏറെ ആവേശത്തിലായിരുന്നു.


ഭീഷണിപ്പെടുത്തി പീഡനം; ബാങ്ക് ഉദ്യോഗസ്ഥന്‍ പോലീസ് പിടിയില്‍.... തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നു; ചിന്തയ്ക്കും സ്വരാജിനും കടുത്ത വിമര്‍ശനം.... മൂന്ന് വര്‍ഷം മുന്‍പ് വിവാഹബന്ധം പിരിഞ്ഞ യുവതി പ്രസവിച്ചു; ചോരക്കുഞ്ഞിനെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.... ശ്രു​തി ഹ​രി​ഹ​ര​ന്‍റെ ലൈം​ഗീ​കാ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ അ​ര്‍​ജു​ന്‍.... ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്....
FLASH NEWS