ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

100 11/10/2018 admin
img

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ചു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി ജില്ലാ നേതാക്കളും യുവമോര്‍ച്ചയുടെ മാര്‍ച്ചിന് പിന്തുണയുമായി എത്തിയിരുന്നു. ബുധനാഴ്ച്ച കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായിരുന്നു. കഴക്കൂട്ടത്തുവച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ബുധനാഴ്ച രാവിലെ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്നും കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.


ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി.... കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.... റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു.... IFFK 2018 | SPACES OF SURVIVAL ; MEENA T PILLAI.... കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം.... ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍.... മേളയിൽ ആദ്യമായി ഹാം റേഡിയോ .... ഐഎഫ്‌എഫ്‌കെ ; പ്രേക്ഷക ഹൃദയം കീഴടക്കി കിം കി ഡക്ക് ഇത്തവണയും മേളയില്‍ കാഴ്ചവസന്തം ഒരുക്കി.... ഐഎഫ്‌എഫ്‌കെ മേളയില്‍ മത്സരിക്കാന്‍ അര്‍ജന്‍റീനയില്‍ നിന്നും രണ്ട് യുവതികള്‍ .... ഐഎഫ്‌എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ മനസു തുറന്ന് റസൂല്‍ പൂക്കുട്ടി.... ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോയ ടാഗോര്‍ തീയേറ്ററിലെ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ഇന്നു പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.... ഇന്ധനവില വീണ്ടും കുറഞ്ഞു.... ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്.... ദുരഭിമാനക്കൊലയ്‌ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി.... വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം.... അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ബിജെപിക്കെതിരായ വിശാല സഖ്യം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ദില്ലിയില്‍ യോഗം ചേരും.... ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു.... ആലപ്പുഴയില്‍ നടന്ന 59ാം മത്‌ സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാടിന്‌.... ശബരിമലയില്‍ നിരോധനാ‌ജ്ഞ നീട്ടുന്നത് സര്‍ക്കാര്‍ മനപൂര്‍വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഇതുവരെ ശബരിമല ചവിട്ടിയത് പത്ത് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ !....
FLASH NEWS