സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ 86 ശതമാനത്തിലും മാരക കീടനാശിനിയായ എത്തിയോണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

302 11/10/2018 admin
img

കൊച്ചി: സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ 86 ശതമാനത്തിലും മാരക കീടനാശിനിയായ എത്തിയോണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ക്ക് എത്തിയോണ്‍ ശരീരത്തിലെത്തുന്നത് കാരണമാകുമെന്നും കണ്ണൂര്‍ സ്വദേശിയായ ലിയോനാര്‍ഡ് ജോണിന്റെ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തെ വിപണിയിലുള്ള 94 കറി പൗഡറുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 22 ബ്രാന്‍ഡുകളില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ അളവില്‍ എത്തിയോണ്‍ കണ്ടെത്തിയത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയിലെ ലാബിലാണ് പരിശോധന നടത്തിയത്. മുളക് ചെടിയെ ബാധിക്കുന്ന കീടങ്ങളെ തുരത്താനാണ് എത്തിയോണ്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. എത്തിയോണ്‍ ശരീരത്തില്‍ കടന്നാല്‍ ഛര്‍ദ്ദി, വയറിളക്കം, തലവേദന,വിയര്‍ക്കല്‍, തളര്‍ച്ച, പ്രതികരണ ശേഷി കുറയുക, സംസാരം മന്ദഗതിയിലാവുക എന്നിവയ്ക്ക് പുറമേ മരണത്തിനും കാരണമായേക്കാമെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയെയും ഗര്‍ഭിണികളെയും എത്തിയോണിന്റെ ഉപയോഗം ബാധിക്കുമെന്നും സന്ധിവാതം ഉണ്ടാകുന്നതിനും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS